ചെറുനാരങ്ങ കേടുവരാതെ സൂക്ഷിക്കാന്‍ എളുപ്പവഴികൾ

വെബ് ഡെസ്ക്

എല്ലാ അടുക്കളകളിലെയും സ്ഥിരസാന്നിധ്യമാണ് ചെറുനാരങ്ങ. നാരങ്ങാവെള്ളം മുതൽ സാലഡുകൾ ഉണ്ടാക്കാനും കറികളിൽ ഉപയോഗിക്കാനുമെല്ലാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.

വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചെറുനാരങ്ങ ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ കൃത്യമായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഉണങ്ങാനും ചീഞ്ഞുപോകാനുമൊക്കെ സാധ്യതയുണ്ട്. എന്നാൽ ചെറുതായൊന്ന് ശ്രദ്ധിച്ചാൽ ഇവ ഒഴിവാക്കാം

വായുകടക്കാത്ത പത്രങ്ങൾ ഉപയോഗിക്കുക

ചെറുനാരങ്ങ സൂക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ വഴിയാണിത്. ചെറുനാരങ്ങ നല്ലപോലെ കഴുകി വൃത്തിയാക്കുക. തൊലിപ്പുറത്തെ വെള്ളത്തിന്റെ അംശം മുഴുവൻ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം വായുകടക്കാത്ത പാത്രത്തിലേക്ക് മാറ്റുക.

അങ്ങനെ ചെയ്ത് ഫ്രിഡ്ജിൽ വച്ചാൽ ദിവസങ്ങളോളം ചെറുനാരങ്ങ കേടുവരാതെ സൂക്ഷിക്കാനാകും

സിപ് ലോക് കവറുകൾ

പത്രങ്ങൾ ഇല്ലെങ്കിൽ സിപ്‌ലോക് കവറുകളും ഉപയോഗിക്കാം. ജലാംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സിപ്‌ലോക് കവറുകളിലാക്കി ഫ്രിഡ്‌ജുകളിൽ വച്ചാൽ മതിയാകും

അലുമിനിയം ഫോയിൽ

സിപ്‌ലോക് കവറോ പത്രമോ ഒന്നും ലഭ്യമല്ലെങ്കിൽ അലുമിനിയം ഫോയിൽ കൊണ്ടും നാരങ്ങാ കേടുവരാതെ സൂക്ഷിക്കാം

അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് വച്ചാൽ എത്ര ദിവസം വേണമെങ്കിലും ചെറുനാരങ്ങ സൂക്ഷിക്കാനാകും

അലൂമിനിയം ഫോയിലിൽ പൊതിയുന്നതിന്റെ മറ്റൊരു ഗുണം ഈർപ്പത്തിൽനിന്ന് സംരക്ഷിക്കാം എന്നതാണ്