വയറുവേദന അലട്ടുന്നുണ്ടോ? കുടിക്കാം ഈ പാനീയങ്ങള്‍

വെബ് ഡെസ്ക്

ചെറിയ രീതിയില്‍ തുടങ്ങി വലിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ഒന്നാണ് വയറുവേദന

വയറു വേദനയ്ക്ക് ആശ്വാസം നല്‍കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം

പെപ്പര്‍മിന്‌റ് ടീ

ആന്‌റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള പെപ്പര്‍മിന്‌റ് ദഹനനാളത്തിലെ പേശികളെ റിലാക്‌സാക്കുകയും വേദനയക്ക് ആശ്വാസം നല്‍കുകയും ചെയ്യും

ജിഞ്ചര്‍ ടീ

ഓക്കാനം അകറ്റാനും ദഹനത്തിനുമായി ഇഞ്ചി സാധാരണ ഉപയോഗിക്കാറുണ്ട്. ഇഞ്ചി ചായ വയറിലെ നീര്‍വീക്കം ശമിപ്പിക്കുകയും വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും

ചാമോമൈല്‍ ടീ

ആന്‌റി ഇന്‍ഫ്‌ലമേറ്ററി ആന്‌റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ചാമോമൈല്‍ ചായ വയറിലെ പേശികളെ റിലാക്‌സാക്കി വേദനയ്ക്ക് ആശ്വാസം നല്‍കും

ചെറു ചൂടുള്ള നാരങ്ങാവെള്ളം

ചെറു ചൂടുള്ള നാരങ്ങാവെള്ളം ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയര്‍ വീര്‍ക്കുന്നത് തടയുകയും ചെയ്യും. നാരങ്ങാ വെള്ളത്തിലുള്ള സിട്രിക് ആസിഡ് വയറിലെ ആസിഡുകളെ നിര്‍വീര്യമാക്കുകയും ദഹനരസങ്ങളുടെ ഉല്‍പാദനം കൂട്ടുകയും ചെയ്യും

ബനാന സ്മൂത്തി

പൊട്ടാസ്യത്താല്‍ സമ്പുഷ്ടമായ വാഴപ്പഴം പെട്ടെന്ന് ദഹിക്കുന്നവയാണ്. വയറുവേദന സമയത്ത് നഷ്ടമാകുന്ന ഇലക്ട്രോലൈറ്റുകളുടെ അഭാവം ഇവ നികത്തും

ആപ്പിള്‍ സിഡെര്‍ വിനഗര്‍

വെള്ളത്തില്‍ ലയിപ്പിച്ച ആപ്പിള്‍ സിഡെര്‍ വിനഗര്‍ ആമാശയത്തിലെ ആസിഡിന്‌റെ അളവ് സന്തുലിതമാക്കുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. ദഹനമില്ലായ്മ കാരണമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ ആന്‌റിബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും

പെരുംജീരക ചായ

കാര്‍മിനേറ്റീവ് ഗുണങ്ങളുള്ള പെരുംജീരകം ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റാനും വേദന കുറയ്ക്കാനും സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഭക്ഷണത്തിനുശേഷമുള്ള അസ്വസ്ഥതകള്‍ അകറ്റാനും പെരുംജീരക ചായ കുടിക്കാം

മിന്‌റ് ടീ

പെപ്പര്‍മിന്‌റ് പോലെതന്നെ മിന്‌റ് ടീയും വയറിലെ മാംസപേശികള്‍ റിലാക്‌സ് ആക്കുന്നുണ്ട്. ദഹനപ്രശ്‌നങ്ങളകറ്റാനും ഗ്യാസ് കെട്ടുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും