പരീക്ഷാപ്പേടി അകറ്റാനുള്ള എട്ട് മാര്‍ഗങ്ങള്‍

വെബ് ഡെസ്ക്

സ്‌കൂളിലായാലും ജോലിക്കായാലും പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഒരു സമ്മര്‍ദം അനുഭവപ്പെടാറുണ്ട്

ഇതിനെ നേരിടാനുള്ള 8 മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

വേര്‍തിരിച്ച് പഠിക്കാം

ഓരോ വിഷയങ്ങളും പഠിക്കാന്‍ മതിയായ സമയം ലഭിക്കുന്ന രീതിയില്‍ പാഠ്യഭാഗങ്ങള്‍ വേര്‍തിരിച്ച് പഠിക്കുന്നത് വളരെ നല്ലതാണ്

മനസ്സിനെ ശാന്തമാക്കാം

യോഗ, മെഡിറ്റേഷന്‍ പോലെയുള്ളവ ചെയ്യുന്നതിലൂടെ സമ്മര്‍ദത്തിന് അയവുണ്ടായി മനസ്സ് കൂടുതല്‍ ശാന്തമാകും

സജീവമായിരിക്കാം

വ്യായാമങ്ങളിലേര്‍പ്പെടുന്നത്തിലൂടെയും നടക്കുന്നതിലൂടെയും ഉത്കണ്ഠയ്ക്കും സമ്മര്‍ദത്തിനും അയവ് വരുന്നു

നന്നായി ഉറങ്ങാം

പരീക്ഷ അടുത്തുവരുന്ന സമയങ്ങളില്‍ ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങുന്നത് ഓര്‍മയ്ക്ക് വളരെ നല്ലതാണ്

ആരോഗ്യം ശ്രദ്ധിക്കാം

പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോള്‍ സമയത്ത് ആഹാരം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം

ഇടവേളകളാകാം

മണിക്കൂറുകളോളം പഠിക്കുമ്പോള്‍ നമ്മുടെ തലച്ചോറിന് ക്ഷീണമുണ്ടാകാനുള്ള സാധ്യതയുണ്ട്. കൃത്യമായ ഇടവേളകള്‍ അനിവാര്യമാണ്

ഇടത്തിലുമുണ്ട് കാര്യം

മനസിന് പ്രസന്നത അനുഭവപ്പെടുന്ന ഇടങ്ങളില്‍ ഇരുന്നു പഠിക്കുന്നത് സമ്മര്‍ദം കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു

ആവര്‍ത്തിച്ചു പഠിക്കാം

മറക്കുമെന്ന് ഭയമുള്ള ഭാഗങ്ങള്‍ ആവര്‍ത്തിച്ചു പഠിക്കുന്നത് അവ ഓര്‍മയില്‍ നില്‍ക്കുന്നതിനും പേടി അകറ്റുന്നതിനും സഹായിക്കുന്നു