വെബ് ഡെസ്ക്
ഫാഷനബിളായി വസ്ത്രം ധരിക്കുന്നതിലൂടെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. ഫാഷനബിള്‍ വസ്ത്രശൈലി പിന്തുടരുന്നതിനുള്ള 8 മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ത്രിഫ്റ്റ് ഷോപ്പിങ്
കേടുപാടുകളില്ലാത്ത ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കുന്ന ത്രിഫ്റ്റ് ഷോപ്പുകള്‍ ട്രെന്‍ഡിലുള്ള ഫാഷനബിളായ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നു.
മിക്‌സ് ആന്‍ഡ് മാച്ച്
വിവിധ തരത്തിലും പല നിറത്തിലുമുള്ള വസ്ത്രങ്ങള്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നത് വസ്ത്രധാരണത്തില്‍ വ്യത്യസ്തതയും പുതുമയും കൊണ്ടുവരാന്‍ സഹായിക്കുന്നു.
സ്വയം ഡിസൈന്‍ ചെയ്യുക
രൂപമാറ്റം വരുത്തിയും, മനോഹരമായ അലങ്കാരപ്പണികള്‍ ചെയ്തും പഴയ വസ്ത്രങ്ങള്‍ക്ക് പുതുമ നല്‍കുന്ന സ്വയം ഡിസൈന്‍ ചെയ്യുന്ന ഫാഷന്‍ ഇന്നത്തെ ട്രെന്‍ഡാണ്.
സീസണല്‍ വില്‍പനകള്‍
ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ചുള്ള സീസണല്‍ വില്‍പ്പനകള്‍ വിലക്കുറവില്‍ മികച്ച വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള നല്ല അവസരമാണ്.
ഗുണനിലവാരം മുഖ്യം
വിലയ്ക്കപ്പുറത്തേക്ക് വസ്ത്രത്തിന്റെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നീണ്ടകാലത്തേക്ക് അവ ഉപയോഗപ്രദമായ രീതിയില്‍ നിലനിര്‍ത്തുന്നതിനു കാരണമാകുന്നു.
ആവശ്യമുള്ളവ മാത്രം
കയ്യിലുള്ള വസ്ത്രങ്ങള്‍, നിറങ്ങള്‍ എന്നിവയല്ലാതെ മറ്റുള്ളവ നോക്കി വാങ്ങുന്നത് വസ്ത്രശേഖരം വലുതാക്കാന്‍ സഹായകരമാകും.
ഉണക്കി സൂക്ഷിക്കാം
ജീന്‍സ് പോലെയുള്ള തുണിത്തരങ്ങള്‍ നിരന്തരം കഴുകാതെ ഉണക്കി സൂക്ഷിക്കുന്നത് അവയുടെ നിറം മങ്ങാതിരിക്കുന്നതിനും പുതുമയോടെ നിലനില്‍ക്കുന്നതിനും കാരണമാകുന്നു.
ഇണക്കമുള്ള വസ്ത്രം
മറ്റുള്ളവരെ അനുകരിക്കാതെ, ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങള്‍ സ്വയം തിരഞ്ഞെടുക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ശരീരഭാഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.