വെബ് ഡെസ്ക്
ശരീരഭാരം ആരോഗ്യപരമായ രീതിയില്‍ നിലനിർത്തുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന ഒന്നാണ്. വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ നിരവധി മാർഗങ്ങളിലൂടെ ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരുണ്ട്
ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ഭക്ഷണക്രമം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു
ഓട്‌സ്
ഓട്‌സില്‍ ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും കുറയ്ക്കാന്‍ ഓട്‌സിന് സാധിക്കും
വെള്ളക്കടല
പ്രോട്ടീനും ഫൈബറും ഉള്‍പ്പെട്ട വെള്ളക്കടല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. വിശപ്പ് അനുഭവപ്പെടുന്നതില്‍ നിന്ന് വെള്ളക്കടല ചെറുക്കും
ബ്രൊക്കോളി
ബ്രൊക്കോളിയില്‍ കലോറിയുടെ അളവ് കുറവും ഫൈബറിന്റെ സാന്നിധ്യം കൂടുതലുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഉത്തമമാണ്
ആപ്പിള്‍
ഫൈബറും ആന്റിഓക്സിഡന്റ്സും ഉള്‍പ്പെട്ട പഴമാണ് ആപ്പിള്‍. ശരീരഭാരം നിയന്ത്രിക്കാനാഗ്രഹിക്കുന്നവർക്ക് ആപ്പിള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്
ബദാം
ശരീരഭാരം നിയന്ത്രിക്കാനുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഉചിതമായ ഒന്നാണ് ബദാം. ഫൈബറും പ്രോട്ടീനും ഹെല്‍ത്തി ഫാറ്റ്സും ബദാമില്‍ ഉള്‍പ്പെട്ടിരിക്കുന്നു