വെബ് ഡെസ്ക്
ക്രേവിങ്ങാണോ നിങ്ങളുടെ ഡയറ്റിലെ വില്ലൻ? വെയിറ്റ് ലോസ് ശ്രമങ്ങളിൽ ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് എപ്പോഴും എന്തെങ്കിലും കഴിക്കണമെന്ന തോന്നലാണ്.
പലർക്കും ഭക്ഷണം കഴിച്ച ഉടൻ തന്നെ മറ്റെന്തെങ്കിലും കഴിക്കാൻ തോന്നാറുണ്ട്. വയർ നിറഞ്ഞെതായി അനുഭവപ്പെടാത്തതാണ് വില്ലനാകുന്നത്. വേഗത്തിൽ വയർ നിറഞ്ഞതായി അനുഭവപ്പെടാൻ ഇതാ ചില ഭക്ഷണങ്ങൾ.
ഓട്സ്
ഫൈബറുകളാൽ സമ്പന്നമാണെന്നതാണ് ഓട്സിന്റെ പ്രത്യേകത. ഇത് ഏറെ നേരത്തേക്ക് വയർ നിറഞ്ഞതായി അനുഭവപ്പെടാൻ സഹായിക്കും. ഉപ്പുമാവോ, കഞ്ഞിയോ , സ്മൂത്തിയോ എല്ലാമായി ഓട്സ് ഭക്ഷണത്തിലുൾപ്പെടുത്താം
പരിപ്പ്
പ്രോട്ടീന്റേയും ഫൈബറിന്റേയും ഉറവിടം. വിവിധതരം പരിപ്പുകൾ ഭക്ഷണത്തിലുൾപ്പെടുത്താൻ ശ്രമിക്കാം. കലോറി കുറവും പോഷകാംശം കൂടുതലുമാണ്. മണിക്കൂറുകളോളം വയർ നിറഞ്ഞെന്ന സംതൃപ്തി നൽകാൻ സഹായിക്കും.
ചുവന്ന അരി
പ്രകൃതിദത്ത ഫൈബറുകളാലും പോഷകങ്ങളാലും സമ്പന്നം. വെള്ള അരിയേക്കാൾ വയർ നിറഞ്ഞെന്ന തോന്നൽ നൽകും. ഫൈബർ സാന്നിധ്യം വേഗത്തിലുള്ള ദഹനത്തിനും സഹായിക്കും
തൈര്
പ്രോബയോട്ടിക്കുകളാൽ സമ്പന്നമാണ് തൈര്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും സഹായിക്കും. പ്രോട്ടീന്റേയും കാൽസ്യത്തിന്റേയും ഉറവിടവുമാണ്.
പനീർ
പ്രോട്ടീൻ സമ്പന്നവും കാർബോഹൈഡ്രേറ്റ് സാന്നിധ്യം കുറവുമാണ്. വെയിറ്റ്ലോസ് തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ പനീർ തിരഞ്ഞെടുക്കാം.
കോഴിമുട്ട
പ്രോട്ടീൻ, ഹെൽത്തിഫാറ്റ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നം. ബ്രേക്ക്ഫാസ്റ്റിൽ കോഴിമുട്ട ഉൾപ്പെടുത്തിയാൽ ദിവസം മുഴുവൻ കുറഞ്ഞവിശപ്പ് അനുഭവപ്പെടാൻ സഹായിക്കും. പുഴുങ്ങിയോ, ചിക്കിയോ വെജിറ്റബിൽ ചേർത്ത് ഓംലറ്റായോ ഉപയോഗിക്കാം.