കരളിനെ വിഷമുക്തമാക്കും; ഈ ഭക്ഷണങ്ങൾ കഴിക്കാം

വെബ് ഡെസ്ക്

രക്തത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും അവശ്യ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനുമുള്ള അവയവമാണ് കരൾ

കരളിനെ ശുദ്ധീകരിക്കുന്ന ചില ഭക്ഷണങ്ങൾ പരിശോധിക്കാം

വെളുത്തുള്ളി

വെളുത്തുള്ളിയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷവസ്തുക്കൾ പുറന്തള്ളാൻ കാരണമാകുന്ന കരൾ എൻസൈമുകളെ സജീവമാക്കുന്നു

ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കരൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായ ആൻ്റിഓക്സിഡൻ്റാണിത്

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ കരളിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

വാൾനട്സ്

കരളിനെ വിഷമുക്തമാക്കാൻ സഹായിക്കുന്ന അമിനോ ആസിഡായ അർജിനൈൽ അടങ്ങിയിട്ടുണ്ട്

മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കുർക്കുമിൻ സഹായിക്കുന്നു