രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍

വെബ് ഡെസ്ക്

ഇന്‌റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‌റെ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രമേഹമുള്ള 77 ദശലക്ഷം മുതിര്‍ന്നവരുണ്ട്.

ഹൃദയാഘാതം, വൃക്കപരാജയം, നാഡീ തകരാറുകള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര വഴിവെയ്ക്കുന്നുണ്ട്.

എന്ത് കഴിക്കണമെന്നത് പ്രമേഹരോഗികളെ പലപ്പോഴും ആശങ്കപ്പെടുത്തുന്ന ഒന്നാണ്

രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയര്‍ത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

കെച്ചപ്പ്

ഫ്രക്ടോസ് കോണ്‍സിറപ്പിനൊപ്പം ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്തിട്ടുള്ളവയാണ് കെച്ചപ്പുകള്‍.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

പാല്‍

ഉയര്‍ന്ന പോഷകങ്ങള്‍ക്കൊപ്പം പ്രകൃതിദത്ത പഞ്ചസാരയായ ലാക്ടോസും പാലില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ പാല്‍ ധാരാളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു

ഫാസ്റ്റ് ഫുഡ്

മോമോ, ബര്‍ഗര്‍, ഫ്രൈസ്, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവയില്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റുകളുമുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധം കൂട്ടുന്നു

വൈറ്റ് പാസ്ത

ശുദ്ധീകരിക്കപ്പെട്ട ഗോതമ്പ് മാവില്‍ നിര്‍മിക്കുന്ന വൈറ്റ് പാസ്തയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസായി വളരെ വേഗം ആഗിരണം ചെയ്യാനാകും. പെട്ടെന്ന് ദഹിക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു

വെള്ള അരി

വൈറ്റ് പാസ്തയ്ക്ക് സമാനമാണ് വെള്ള അരിയും. വെളുത്ത അരിയില്‍ നാരുകളുടെ അഭാവമുണ്ട്. ഇത് ദഹനം എളുപ്പമാക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുന്നു