വെബ് ഡെസ്ക്
രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചുമതലയാണ്. കുട്ടികള്‍ക്ക് അനുകൂലമായ ജീവിതാന്തരീക്ഷം വളര്‍ത്തിയെടുത്ത് നല്ല രക്ഷിതാക്കളാകാനുള്ള ചില മാര്‍ഗങ്ങളിതാ.
തുറന്ന ആശയവിനിമയം
കുഞ്ഞുങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ പ്രധാനപ്പെട്ടതാണ് അവരുമായുള്ള തുറന്ന ആശയവിനിമയം.
കുട്ടികള്‍ക്കായി സമയം കണ്ടെത്തുക
കുട്ടികളുമായി ദിനംപ്രതി ഗെയിമുകള്‍ കളിക്കുവാനും വായിക്കാനും കഥകള്‍ പറഞ്ഞു നല്കാനുമായി സമയം കണ്ടെത്തുക
സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുക
കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള ചുമതലകള്‍ ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുക. അത് അവരിലെ സ്വാശ്രയത്വം വളരാന്‍ സഹായകമാകും.
സ്നേഹം പ്രകടിപ്പിക്കുക
കുട്ടകള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും വര്‍ധിപ്പിക്കാന്‍ അവരോടു തുറന്ന് സ്നേഹം പ്രകടിപ്പിക്കുക
വിവേകവും ക്ഷമയും കാട്ടുക
നല്ല രക്ഷിതാവിന്റെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ് ക്ഷമ. കുട്ടികളുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് ക്ഷമയോടെ തിരുത്താന്‍ ശ്രമിക്കുക
പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക
കുട്ടികള്‍ ചെയ്യുന്ന കൈവരിക്കുന്ന ചെറിയ നേട്ടങ്ങള്‍ അംഗീകരിക്കുകയും അവയെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക