മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന പഴങ്ങള്‍

വെബ് ഡെസ്ക്

മുടികൊഴിച്ചിലും വളര്‍ച്ച ഇല്ലാത്തും മിക്കവരേയും അലട്ടുന്ന ഒരു സാധാരണ പ്രശ്‌നമാണ്

വിറ്റാമിനുകളും മിനറലുകളും അടങ്ങിയ പഴങ്ങള്‍ മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും

മുടികൊഴിച്ചില്‍ അലട്ടുന്നുണ്ടെങ്കില്‍ ഈ പഴങ്ങള്‍ കഴിച്ചു നോക്കൂ

സിട്രസ് പഴങ്ങള്‍

ഗ്രേപ് ഫ്രൂട്ട്, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ സിട്രിക് ആസിഡ്, വിറ്റാമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇത് ഇടതൂര്‍ന്ന മുടി വളരാന്‍ സഹായിക്കും

ബെറികള്‍

ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയവയിലെ ആന്‌റിഓക്‌സിഡന്‌റുകള്‍ ഹെയര്‍ ഫോളിക്കിളുകളെ സംരക്ഷിക്കുകയും മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യും

വാഴപ്പഴം

പൊട്ടാസ്യം, വിറ്റാമിനുകള്‍, പ്രകൃതിദത്ത എണ്ണ എന്നിവയുള്ള വാഴപ്പഴം ഹെയര്‍ ഫോളിക്കിളുകള്‍ ശക്തിപ്പെടുത്തുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യും

അവോക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവോക്കാഡോ രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുകയും മുടിവളര്‍ച്ച കൂട്ടുകയും ചെയ്യും

പപ്പായ

വിറ്റാമിന്‍ എ, സി, ഇ, എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പപ്പായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും