വെബ് ഡെസ്ക്
ഭക്ഷണശീലങ്ങൾ മുതൽ മാനസികസമ്മർദം കൈകാര്യം ചെയ്യുന്ന രീതിയിൽ വരെ തങ്ങളുടെ മാതാപിതാക്കളെ അനുകരിക്കാൻ കുട്ടികൾ ശ്രമിക്കാറുണ്ട്. കുട്ടികൾ പൊതുവെ മാതാപിതാക്കളിൽ നിന്നും പഠിച്ചെടുക്കുന്ന ശീലങ്ങൾ പരിചയപ്പെടാം
വൈകാരിക നിയന്ത്രണം
വികാര വിക്ഷോഭങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികളിൽ അത്തരം സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നു
ആശയവിനിമയത്തിനുള്ള കഴിവ്
തുറന്ന ആശയവിനിമയം നടത്തപ്പെടുന്ന കുടുംബാന്തരീക്ഷത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ആശയവിനിമയം ഫലപ്രദമായി നടത്താനുള്ള കഴിവ് വളരെ കൂടുതലായിരിക്കും
ജോലിയോടുള്ള ആഭിമുഖ്യം
ചെയ്യുന്ന ജോലിയോട് ആത്മാർഥതയും കൂറും പുലർത്തുന്ന മാതാപിതാക്കൾ കുട്ടികൾക്ക് തങ്ങളുടെ കടമകൾ വളരെ വിദഗ്ധമായും സാങ്കേതികമായും കൈകാര്യം ചെയ്യുന്നതിന് പ്രചോദനമാണ്
ഭക്ഷണശീലങ്ങൾ
ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുന്ന മതാപിതാക്കളുള്ള കുട്ടികൾ തങ്ങളുടെ ഭക്ഷണശീലങ്ങളിലും ഇതേ രീതി തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്
സാമ്പത്തികപരമായ വൈദഗ്ധ്യം
മാതാപിതാക്കൾ സാമ്പത്തിക കാര്യങ്ങൾ എത്തരത്തിൽ കൈകാര്യം ചെയ്യുന്നു എന്നുള്ളത് കുട്ടികളുടെ സാമ്പത്തികപരമായ തീരുമാനങ്ങളുടെ രൂപപ്പെടുത്തലിനെ വലിയ രീതിയിൽ സ്വാധീനിക്കും
ശാരീരിക ക്ഷമത
ദിവസവും വ്യായാമം പോലെയുള്ള ശാരീരിക പ്രവർത്തികളിൽ ഏർപ്പെടുന്ന മാതാപിതാക്കൾ തങ്ങളുടെ ആരോഗ്യശീലങ്ങൾ ക്രമപ്പെടുത്തുന്നതിന് കുട്ടികൾക്ക് മാതൃകയാണ്
സാമൂഹിക ഇടപെടൽ
മാതാപിതാക്കൾ സമൂഹത്തിനോട് ഇടപെടുന്ന രീതിയും അവരുടെ പെരുമാറ്റവും കുട്ടികളുടെ സാമൂഹികപരമായ പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്
പഠനവും ജിജ്ഞാസയും
വിവിധ വിഷയങ്ങളെ പറ്റി കൂടുതൽ മനസ്സിലാക്കാനും അറിയാനും ആഗ്രഹിക്കുന്ന മാതാപിതാക്കൾ കുട്ടികളിലും പഠിക്കാനുള്ള ആഗ്രഹവും ജിജ്ഞാസയും വളർത്തിയെടുക്കുന്നു