വെബ് ഡെസ്ക്
ദൈനംദിനജീവിതത്തിൽ നാം വളരെ സാധാരണയായി ഉപയോഗിക്കുന്ന ശീതളപാനീയങ്ങൾക്ക് വളരെയേറെ ദോഷഫലങ്ങളുണ്ട്
പഞ്ചസാര അമിതമാകേണ്ട
ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന അമിതമായയ പഞ്ചസാര നിയന്ത്രണാതീതമായ ശരീര ഭാരത്തിനും ടൈപ്പ്-2 പ്രമേഹത്തിനും കാരണമാകുന്നു
ചേരുവകൾ അപകടം
ശീതളപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന അപകടകരമായ കൃത്രിമ ചേരുവകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെയ്ക്കും
ആഹാരത്തിനൊപ്പം വേണ്ട
ശീതളപാനീയങ്ങൾ ആഹാരത്തിനൊപ്പം കഴിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുന്നത് കാരണം ഭക്ഷണത്തിന് സുഗമമായി കടന്നു പോകാൻ പ്രയാസമുണ്ടാകുന്നു
അസുഖങ്ങൾക്ക് സാധ്യത
ശീതളപാനീയങ്ങൾ ദിവസേന കഴിക്കുന്നത് ,ശ്വാസകോശ സംബന്ധ രോഗങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു
പല്ലുകൾക്ക് ദോഷം
സ്ഥിരമായി ശീതളപാനീയങ്ങൾ ഉപയോഗിക്കുന്നത് പല്ലുകളുടെ ഇനാമലിന് ദോഷം ഉണ്ടാക്കുന്നതിനൊപ്പം പല്ലുപുളിപ്പിനും ദന്തരോഗങ്ങൾക്കും കാരണമാകുന്നു
നിർജലീകരണത്തിന് സാധ്യത
കഫീൻ അടങ്ങിയ ശീതളപാനീയങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് നിർജലീകരണത്തിന് കാരണമാകുന്നു
വൃക്കകൾക്ക് രോഗസാധ്യത
ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ മധുരം വൃക്ക രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു