അറിയാതെ പോകരുത് റാഗിയുടെ ഗുണങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന ധാന്യമാണ് റാഗി. മറ്റ് ധാന്യങ്ങളെ അപേക്ഷിച്ച് റാഗിയില്‍ മാംസ്യവും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയായ റാഗിയില്‍ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഹീമോഗ്ലോബിന്റെ അഭാവമുള്ളവർക്ക് റാഗി ഏറെ ഉത്തമമാണ്.

പ്രമേഹം തടയും

റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകളും പോളിഫിനോളുമാണ് ഇതിന് സഹായിക്കുന്നത്.

എല്ലുകള്‍ക്ക് ഗുണം ചെയ്യും

റാഗിയിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും ജീവകം ഡിയും എല്ലുകൾ ശക്തിപ്പെടുത്താന്‍ സഹായിക്കും

കൊളസ്ട്രോൾ കുറയ്ക്കും

റാഗിയിൽ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

വിളർച്ച തടയും

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ റാഗി കഴിക്കുന്നതിലൂടെ വിളർച്ചയെ പ്രതിരോധിക്കാം.

മുലപ്പാൽ വർധിപ്പിക്കുന്നു

മുലയൂട്ടുന്ന അമ്മമാർക്കും റാഗി ഏറെ നല്ലതാണ്. ഇരുമ്പ്, കാൽസ്യം, അമിനോ ആസിഡ് എന്നിവ അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യും. ഒപ്പം മുലപ്പാലുണ്ടാകാനും ഇത് സഹായിക്കും

മാനസിക സമ്മർദം കുറയ്ക്കും

റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകൾ പ്രത്യേകിച്ചും ട്രിപ്റ്റോഫാനും അമിനോ ആസിഡുകളും സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.

പേശികളെ ശക്തിപ്പെടുത്തും

കാൽസ്യം, അയേൺ, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ മുതലായ അമിനോ ആസിഡുകളാൽ സമ്പന്നമാണ് റാഗി. അതിനാല്‍ തന്നെ റാഗി കഴിക്കുന്നത് പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കും .

ദഹനത്തിന് അത്യുത്തമം

നാരുകളാൽ സമ്പുഷ്ടമാണ് റാഗി. അതിനാല്‍ തന്നെ റാഗി കഴിക്കുന്നത് ദഹന വ്യവസ്ഥയെ സഹായിക്കും.

മുടിയുടെ വളര്‍ച്ച

കെരാറ്റിന്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും