വെബ് ഡെസ്ക്
ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് നെയ്യ്
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരുതരം കൊഴുപ്പ് ഇതിലുള്ളതിനാല്‍ ആരോഗ്യപ്രദമായ ഡയറ്റിലെ പ്രധാന ഘടകമാണ് നെയ്യ്
എങ്ങനെയാണ് നെയ്യ് ശരീരഭാരം കുറയ്ക്കാന്‍ പ്രയോജനപ്പെടുന്നതെന്നു നോക്കാം
ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂട്ടാന്‍ നെയ്യ് ഉപകരിക്കും. നെയ്യിലുള്ള മീഡിയം ചെയ്ന്‍ ട്രൈഗ്ലിസറൈഡുകള്‍ പെട്ടെന്ന് ആഗിരണം ചെയ്യുകയും ഊര്‍ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
കൊഴുപ്പ് കത്തിക്കുന്നത് വേഗത്തിലാക്കുന്ന കോണ്‍ജുഗേറ്റഡ് ലിനോലൈക് ആസിഡ് നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കൂട്ടാതെ സഹായിക്കുകയും ചെയ്യും
വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും നെയ്യ് സഹായിക്കും. നെയ്യിലുള്ള ആരോഗ്യകരമായ കൊഴുപ്പ് വയര്‍നിറഞ്ഞ പ്രതീതി സൃഷ്ടിക്കും
ശരീരഭാരം നിയന്ത്രിക്കുന്നതില്‍ ആരോഗ്യകരമായ ദഹനസംവിധാനം പ്രധാനമാണ്. ദഹനാരോഗ്യത്തെ നെയ്യ് സപ്പോര്‍ട്ട് ചെയ്യും
നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ദിവസം മുഴുവന്‍ ഊര്‍ജം നിലനില്‍ക്കും. ഇത് അനാവശ്യ സ്‌നാക്കിങ് ഒഴിവാക്കാന്‍ സഹായിക്കും
ഹോര്‍മോണ്‍ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിലും നെയ്യ് പ്രധാനപങ്ക് വഹിക്കുന്നു. നെയ്യിലുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും നിയന്ത്രണത്തിനും സഹായകമാണ്