വെബ് ഡെസ്ക്
ലാപ്ടോപ്പിന്റെ പുറംഭാഗങ്ങൾ വൃത്തിയാക്കാൻ ഹാർഡ്വെയറിന് അനുയോജ്യമായ ക്ലീനിങ് ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിനായി ലാപ്ടോപിന്റെ മാനുവൽ ആദ്യം പരിശോധിക്കണം
ലാപ്ടോപ്പ് വൃത്തിയാക്കുമ്പോൾ ഓർമിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ലിക്വിഡ് ക്ലീനർ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുകയെന്നത്. ഇത് താഴേയ്ക്ക് ഒഴുകി ഹാർഡ്വെയറിന് ഒരുപക്ഷേ തകരാറുണ്ടാക്കിയേക്കാം
ലാപ്ടോപിന്റേത് എൽസിഡി ഡിസ്പ്ലേ അല്ലെങ്കിൽ, അഴുക്കും കറയും നീക്കം ചെയ്യാൻ അൽപ്പം മദ്യം ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. എന്നാൽ അഴുക്ക് വൃത്തിയാക്കാനുള്ള അളവിൽ തുള്ളിയായി മാത്രമേ ഉപയോഗിക്കാവൂ
അതേസമയം എൽസിഡി ഡിസ്പ്ലേ ആണെങ്കിൽ മദ്യം ഉപയോഗിക്കരുത്. ഇത് സ്ക്രീൻ കേടാകാൻ കാരണമാകും
ഈ മാർഗവും സ്വീകരിക്കാം
മൈക്രോ ഫൈബര്‍ ടവ്വലും കമ്പ്യൂട്ടര്‍ സേഫ് ക്ലീനിങ് ഉത്പന്നവും എടുക്കുക. ടവ്വലിലേയ്ക്ക് ഈ ക്ലീനിങ് ഉത്പന്നം അല്പം സ്പ്രേ ചെയ്ത് കൊടുക്കുക
ഡിസ്പ്ലേയുടെ നടുക്കുനിന്ന് പതുക്കെ തുടച്ച് തുടങ്ങാം, സ്ക്രീൻ വട്ടത്തിൽ തുടയ്ക്കാൻ പതിയെ വേണം തുടയ്ക്കാൻ. അഴുക്കും പൊടിയും പോകുന്നത് വരെ തുടച്ചുകൊടുക്കുക
കീബോർഡ് വൃത്തിയാക്കാൻ കംമ്പ്രസ്ഡ് എയർ കാൻ ഉപയോഗിച്ച് കീകൾക്ക് ഇടയിലായി പതിയെ സ്പ്രേ ചെയ്താൽ മതിയാകും. ഇത് പൊടിയും അഴുക്കും നീക്കും
ശേഷം ചെറുതായി നനഞ്ഞ മൈക്രോഫൈബർ തുണിയെടുത്ത് കീബോർഡ് തുടച്ച് കൊടുക്കാം
ലാപിൽ അമിതമായ ബലം കൊടുത്ത് വൃത്തിയാക്കാൻ ശ്രമിക്കരുത്. കൂടാതെ ലാപ് വൃത്തിയാക്കുന്നതിന് മുന്നോടിയായി വൈദ്യുതിയുമായി കണക്റ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണം.