വായന ശീലമാക്കാം; അറിയാം ചില നുറുങ്ങ് വഴികള്‍

വെബ് ഡെസ്ക്

വായനാശീലം വളര്‍ത്തിയെടുക്കുക എന്നത് അത്ര ദുഷ്‌കരമായ കാര്യമൊന്നുമല്ല. അതിന് വേണ്ടത് അല്പം സമയവും പ്രയത്‌നവും മാത്രമാണ്.

വായന ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍, വായനാശീലം വളര്‍ത്തിയെടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വായിക്കേണ്ട പുസ്തകങ്ങളുടെ തിരഞ്ഞെടുപ്പ്

വായനയുടെ ആദ്യഘട്ടം എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. നമ്മുടെ ഇഷ്ടത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായിക്കാന്‍ ആഗ്രഹിച്ച് നടക്കാതെ പോയ പുസ്തകങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

കൃത്യമായ ലക്ഷ്യം

ഒരു കാലയളവിനുള്ളില്‍ എത്രത്തോളം പുസ്തകങ്ങള്‍ വായിക്കാനാവുമെന്ന കൃത്യമായ ലക്ഷ്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, ഒരു വര്‍ഷം ഇത്ര പുസ്തകങ്ങള്‍ വായിക്കും, ഒരു മാസം ഇത്ര പേജുകള്‍ വായിക്കും എന്നിങ്ങനെ.

സമയം കണ്ടെത്തണം

എല്ലാ ദിവസവും വായനയ്ക്കായി പ്രത്യേകം സമയം കണ്ടെത്തണം. അതൊരുപക്ഷേ, യാത്രാ വേളകളിലോ, ഭക്ഷണ സമയത്തോ, ഉറങ്ങുന്നതിന് മുന്‍പോ ആവാം.

വായനയ്ക്കായി ഒരിടം

വായന ആസ്വാദ്യകരമാക്കിമാറ്റാന്‍ വായനയ്ക്കായി ഒരിടം കണ്ടെത്തണം. വിശാലമായ മുറികളോ, കസേരകളോ, ലൈബ്രറികളോ ഇങ്ങനെ ശ്രദ്ധയോടെ വായിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ വായനയ്ക്കായി തിരഞ്ഞെടുക്കണം

പൂര്‍ണമായ ശ്രദ്ധ

വായനയെ അലോസരപ്പെടുത്തുന്ന ഘടകങ്ങളില്‍ നിന്നും അകലം പാലിക്കുക. ഉദാഹരണത്തിന് ടിവി, മൊബൈല്‍ ഫോണ്‍ മുതലായവ.

വായന ആസ്വദിക്കണം

എന്താണ് വായിക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. രസകരമെന്നോ പ്രധാനപ്പെട്ടതെന്നോ തോന്നുന്ന കാര്യങ്ങള്‍ ഹൈലൈറ്റ് ചെയ്യണം.

വായനയും കുറിച്ചിടലും

പുസ്തകവുമായി ബന്ധപ്പെട്ട ചിന്തകള്‍ കുറിച്ചിടാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഉദ്ധരണികളും ഇക്കൂട്ടത്തില്‍ ചേര്‍ക്കാം. അത് പിന്നീടും ഉപകാരപ്പെടും.

ബോറടിക്കുന്ന പുസ്തകങ്ങള്‍ ഒഴിവാക്കാം

ചില പുസ്തകങ്ങള്‍ വളരെ പെട്ടെന്നുതന്നെ നമ്മെ ബോറടിപ്പിക്കും. അത്തരം പുസ്തകങ്ങള്‍ ഒഴിവാക്കി മറ്റ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

ഒന്നിലധികം പുസ്തകങ്ങള്‍ വായിച്ചാലോ

ഒരേ സമയം ഒന്നിലധികം പുസ്തകങ്ങള്‍ വായിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് ഒരു ഫിക്ഷന്‍ പുസ്തകവും ഒരു നോണ്‍ ഫിക്ഷന്‍ പുസ്തകവും ഒരേസമയം വായിക്കാം.

വായന പങ്കാളിയെ കൂടെ കൂട്ടാം

ഒരു വായനാ പങ്കാളിയെ കൂടെ കൂട്ടുന്നത് പുസ്തകത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്യുന്നതിനും മനസിലാക്കുന്നതിനും സഹായിക്കും.