വെബ് ഡെസ്ക്
അമിതവൃത്തി, കാര്യങ്ങൾ ആവർത്തിച്ച് ചെയ്യൽ തുടങ്ങി നിരവധി ലക്ഷണങ്ങളുള്ള രോഗമാണ് ഒബ്‌സെസ്സിവ് കമ്പൽസീവ് ഡിസോർഡർ അഥവാ ഒ സി ഡി. രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടാം.
ആരോഗ്യകരമായ ഭക്ഷണം
പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സാധിക്കും.
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി
തുടർച്ചയായി ഉണ്ടാകുന്ന രോഗലക്ഷണങ്ങളെ അതിജീവിക്കാൻ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി വളരെ ഉപകാരപ്രദമാണ്.
ശ്വസന വ്യായാമങ്ങൾ
ശ്വസന വ്യായാമങ്ങളിലൂടെ ശ്വസന പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന പിരിമുറുക്കം ഇല്ലാതാക്കാൻ സഹായിക്കും.
വ്യായാമം മുടക്കരുത്
നിരന്തരം വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്നതിനൊപ്പം രോഗലക്ഷണങ്ങളുടെ തീവ്രതയെ കുറയ്ക്കുന്നു.
ഉറക്കം ആവശ്യമാണ്
മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്റെ ഇടവേളകൾ കൂട്ടാൻ സാധിക്കും.
മനസ്സിനെ ശാന്തമാക്കുക
മനസ്സിനെ ശാന്തമാക്കാനായി യോഗ, മെഡിറ്റേഷൻ പോലുള്ളവ പരിശീലിക്കുന്നത് രോഗലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.
ചിന്തകളോട് മല്ലിടേണ്ട
ആവർത്തിച്ചുണ്ടാകുന്ന ചിന്തകളെ അവഗണിക്കാൻ ശ്രമിക്കുന്നതിനു പകരം അവയെ മനസിലാക്കാനും, പരിഹാരമില്ലാത്തവയെ തിരിച്ചറിയാനും ശ്രമിക്കുക.
ചികിത്സ മുടക്കേണ്ട
രോഗലക്ഷണങ്ങൾ തനിയെ കൈകാര്യം ചെയ്യുന്നതിനോടൊപ്പം മുടങ്ങാതെ ചികിത്സ തേടേണ്ടതും അനിവാര്യതയാണ്.