വെബ് ഡെസ്ക്
വായനാശീലം വളർത്തുന്നതിലൂടെ പലതുണ്ട് ഗുണം. മാനസികനിലയും ഏകാഗ്രതയുമൊക്കെ മെച്ചപ്പെടുത്താന്‍ വായനാശീലം സഹായിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്
ഇവയ്ക്ക് പുറമെ കൂടുതല്‍ വാക്കുകള്‍ പരിചയപ്പെടാനും സഹായിക്കും. ഭാഷപരമായും എഴുത്തിലും വായനാശീലത്തിന് സ്വാധീനം ചെലുത്താനാകും
വായനാശീലം വളർത്താന്‍ സഹായിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കാം
വായനയ്ക്കായി കൃത്യമായൊരു ടൈം ടേബിള്‍ തയാറാക്കുക. ഒരു മാസം ഇത്ര ബുക്കുകള്‍ വായിക്കുമെന്ന് തീരുമാനമെടുക്കുക
വായനയ്ക്കായി കൃത്യമായൊരു സമയം നിശ്ചയിക്കുക. നിശ്ചയിച്ചിരിക്കുന്ന സമയത്ത് വായിക്കാന്‍ ശ്രമിക്കുക
വായനാശീലം ഇല്ലാത്തവരാണെങ്കില്‍ തുടക്കത്തില്‍ കുറച്ച് സമയം വായനയ്ക്കായി മറ്റി വെക്കുക. ഓരോ ദിവസവും ഈ സമയം വർധിപ്പിക്കുക
വായിക്കുന്ന പുസ്തകം സംബന്ധിച്ച് എഴുതാനും ശ്രമിക്കുക. ഇഷ്ടപ്പെട്ട വരികള്‍, ഭാഗങ്ങള്‍, കഥാപാത്രം എന്നിവയെക്കുറിച്ചെല്ലാം എഴുതാവുന്നതാണ്
വായനയുടെ ആരംഭത്തില്‍ ലളിതമായ ഉള്ളടക്കമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുക