വെബ് ഡെസ്ക്
ആസ്തമ, ഹൃദ്രോഗം, ക്യാന്‍സര്‍ അടക്കം ഗുരുതരരോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് വായുമലിനീകരണം. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് ആണെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
സ്വിസ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സംഘടനയായ ഐക്യുഎയര്‍ പുറത്തുവിട്ട സര്‍വേയിലാണ് വെളിപ്പെടുത്തല്‍.
ബംഗ്ലാദേശ് ആണ് ഒന്നാം സ്ഥാനത്ത്. ശരാശരി വായുവിന്റെ ഗുണനിലാരം സംബന്ധിച്ച ലോക ആരോഗ്യ സംഘടന നിര്‍ദേശിച്ച് മാനദണ്ഡങ്ങളേക്കാള്‍ 16 മടങ്ങ് അധികം മോശമാണ് ബംഗ്ലാദേശിലെ വായുവിന്റെ ഗുണനിലവാരം
രണ്ടാം സ്ഥാനത്തുള്ളത് പാകിസ്താന്. ലോകത്ത് വായുമലിനീകരണം ഏറ്റവും അധികമുള്ള നൂറു നഗരങ്ങളിൽ ഒന്നൊഴികെ ബാക്കി എല്ലാം ഏഷ്യയിഷ തന്നെയാണ്.
അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലായ 50 നഗരങ്ങളില്‍ 42 എണ്ണവും ഇന്ത്യയില്‍.
ബിഹാറിലെ ബഗുസരായി ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകൃതമായ നഗരം.
അന്തരീക്ഷ മലിനീകരണ തോത് അളക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ പ്രകാരം ലോകാരോഗ്യ സംഘടനയുടെ ഗൈഡ് ലൈനിനേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ മലിനീകരണ തോത്.
ഗോഹട്ടി, ഡല്‍ഹി, മുല്ലന്‍പുര്‍, പാകിസ്താനിലെ ലാഹേര്‍ എന്നിവയാണ് അന്തരീക്ഷ മലിനീകരണ കൂടുതലുള്ള ആദ്യ അഞ്ച് നഗരങ്ങള്‍.