വെബ് ഡെസ്ക്
കടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷ്യയോഗ്യമായ വസ്തുക്കളെയാണ് സീഫുഡ് എന്ന് പറയുന്നത്
നിറയെ വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നതിനാല്‍ സീഫുഡ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്
സീഫുഡ് കഴിച്ചാലുള്ള ഗുണങ്ങളെന്താണ്?
1. പ്രോട്ടീന്‍
ശരീരത്തിന്റെ പേശികള്‍ ബലമുള്ളതും ആരോഗ്യമുള്ളതുമാക്കുന്നതിന് പ്രോട്ടീന്‍ വളരെ പ്രധാനമാണ്. സീഫുഡില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുളളത് കൊണ്ട് തന്നെ ഇവ കഴിക്കുന്നത് ദീര്‍ഘനേരത്തേയ്ക്ക് വിശപ്പ് തോന്നാതിരിക്കാന്‍ സഹായിക്കും
യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, കടല്‍ മത്സ്യങ്ങളും മറ്റ് ഭക്ഷ്യവസ്തുക്കളും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം
2. ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരം സ്വന്തമായി ഉത്പാദിപ്പിക്കാത്തതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നോ സപ്ലിമെന്റുകളില്‍ നിന്നോ അവ നമ്മുടെ ശരീരത്തിന് ലഭ്യമാക്കേണ്ടത് അനിവാര്യമാണ്
സാല്‍മണ്‍, ഹെറിംഗ്, ട്രൗട്ട്, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്. ഓമേഗ 3 ഫാറ്റി ആസിഡിന് ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഇവ ഹൃദ്രോഗം, കാന്‍സർ, മറവിരോഗം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു
ദോഷങ്ങൾ എന്തെല്ലാം?
കടൽ ഭക്ഷണങ്ങളിൽ മെർക്കുറി വളരെ കൂടുതലായിരിക്കും. കടൽ മത്സ്യങ്ങളുടെ പ്രായം, വാസസ്ഥലം, തൂക്കം എന്നിവയെ സംബന്ധിച്ചിരിക്കും അവയിലെ മെർക്കുറിയുടെ അളവ്
എന്നാൽ ആഴ്ചയിൽ എട്ട് ഔൺസ് കടൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. മെർക്കുറി അടങ്ങിയ മത്സ്യം അമിതമായി കഴിക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കും
വറുത്ത് കഴിക്കുന്നത് ഒഴിവാക്കുക
വറുത്ത മീനില്‍ പോഷകങ്ങളുടെ അളവ് വളരെ കുറവായിരിക്കും. അമിതമായി കഴിക്കുന്നത് ശ്വാസകോശ അർബുദവും പ്രോസ്റ്റേറ്റ് കാൻസറും വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. എന്നാൽ ഇടയ്ക്ക് വറുത്ത കടൽ ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല