വെബ് ഡെസ്ക്
അംബാനി കുടുംബത്തിലെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ഇന്ന് മുംബയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കും.
ഏഴ് മാസം നീണ്ടുനിന്ന ആഘോഷങ്ങളോടെയുള്ള വിവാഹം ലോകം കണ്ട വലിയ ആഡംബരവിവാഹങ്ങളിലൊന്നാണ്.
ആഘോഷങ്ങള്‍ക്കും വിവാഹത്തിനുമായി ഏകദേശം 5000 കോടി രൂപയാണ് ചെലവാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് മുകേഷ് അംബാനിയുടെ മൊത്തം സമ്പാദ്യത്തിന്റെ 0.5 ശതമാനം മാത്രമാണ്.
വിവാഹത്തിന് മുന്‍പുള്ള 'സംഗീത്' ചടങ്ങിനായി അനന്ത് അംബാനി സ്വര്‍ണത്തില്‍ തീര്‍ത്ത ജാക്കറ്റാണ് ധരിച്ചത്.
വിവാഹാഘോഷങ്ങള്‍ക്ക് രാധിക, ഇഷ, നിതാ, ശ്ലോക തുടങ്ങിയര്‍ അണിഞ്ഞിരുന്ന ഡിസൈനര്‍ ആഭരണങ്ങളും കോടികള്‍ വിലമതിക്കുന്നതാണ്.
വിവാഹത്തിന് മുന്നോടിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 പേരുടെ വിവാഹം മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും നേതൃത്വത്തില്‍ നടന്നിരുന്നു.
കിം കര്‍ദാഷിയാന്‍, നിക്ക് ജോനാസ്, മൈക്ക് ടൈസണ്‍, ജോണ്‍ സീന, ഡേവിഡ് ബെക്കാം തുടങ്ങിയ അന്താരാഷ്ട്ര തലത്തിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സന്‍, ടോണി ബ്ലെയര്‍, താന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസന്‍, തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
വിവാഹപൂര്‍വ ആഘോഷങ്ങളുടെ ഭാഗമായി ജസ്റ്റിന്‍ ബീബര്‍, റിഹാന തടുങ്ങിയവരുടെ സംഗീതനിശ ഉണ്ടായിരുന്നു. ലാന ഡെല്‍ റേ, ഡ്രേക്ക്, അഡീല്‍ തുടങ്ങിയവരുടെ സംഗീതപരിപാടികളും ഉണ്ടായിരിക്കും.
ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം വിവാഹത്തില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
ജൂലൈ 13ണ് നടക്കുന്ന ആശീർവാദ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.