വെബ് ഡെസ്ക്
അകാലത്തിൽ വിട്ടുപിരിഞ്ഞ ഡെന്നീസ് ജോസഫിന്റെ 66 - ജന്മദിനമാണ് ഒക്ടോബർ 20. മലയാളത്തിലെ സൂപ്പർ തിരക്കഥാകൃത്തായ അദ്ദേഹം അഞ്ച് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.
അഞ്ച് ചിത്രങ്ങളും അഞ്ച് വ്യത്യസ്ത ഴോണറുകളിൽ തിളങ്ങി. ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1 മനു അങ്കിൾ
ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഷിബു ചക്രവർത്തിയായിരുന്നു ചിത്രത്തിന്റെ തിരക്കഥ.
മമ്മൂട്ടി നായകനായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ അതിഥി വേഷങ്ങളിൽ എത്തി.
ആദ്യ ചിത്രത്തിന് തന്നെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭ്യമായി.
2 അഥർവ്വം
അദ്യ ചിത്രത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അഥർവ്വം. മന്ത്രവാദത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ മിസ്റ്റിക് ത്രില്ലർ ചിത്രം.
ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. ഇളയരാജയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.
3 അപ്പു
മോഹൻലാലിനെ നായകനാക്കി ശ്രീകുമാരൻ തമ്പിയുടെ തിരക്കഥയിൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം.
ക്രൈം ത്രില്ലർ - ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ എസ്.പി വെങ്കിടേഷ്, സൗന്ദർരാജൻ എന്നിവരായിരുന്നു സംഗീത സംവിധാനം.
4 തുടർക്കഥ സായി കുമാർ - മാതു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം. സ്വന്തം തിരക്കഥയിൽ ഡെന്നീസ് സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയായിരുന്നു തുടർക്കഥ.
എസ് പി വെങ്കിടേഷ് - ഒഎൻവി - എംജി ശ്രീകുമാർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു
5 അഗ്രജൻ
ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അവസാന ചിത്രം. മനോജ് കെ ജയൻ നായകനായ ചിത്രത്തിൽ രണ്ട് പത്ര കുടുംബങ്ങളുടെ പ്രതികാര കഥയാണ് പറയുന്നത്.
ജി ദേവരാജനായിരുന്നു അഗ്രജനിലെ ഗാനങ്ങൾ ഒരുക്കിയത്.