വെബ് ഡെസ്ക്
1. മുഖം കഴുകുക
വീര്യം കുറഞ്ഞ ഫേസ് വാഷും ചൂടുവെളളവും ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് തവണ കഴുകുക. ആര്‍ത്തവത്തിന് ഒരാഴ്ച മുൻപ് തന്നെ കൂടുതല്‍ ജാഗ്രതയോടെ ചര്‍മ്മം സംരക്ഷിക്കണം.
2. മേക്കപ്പ് ഒഴിവാക്കുക
ചര്‍മ്മത്തിന് വിശ്രമം നല്‍കുന്നതിന്റെ ഭാഗമായി ആര്‍ത്തവ സമയത്ത് കഴിവതും മേക്കപ്പ് ഒഴിവാക്കുക. മിൽക്ക് ക്രീം, മഞ്ഞള്‍, പഴങ്ങളുടെ തോലി എന്നിവ മാസ്‌കായി ഉപയോഗിക്കുക.
3. ചര്‍മ്മത്തെ ഈര്‍പ്പമുളളതാക്കുക
ആര്‍ത്തവ സമയത്ത് ചര്‍മ്മം വരണ്ടതായി മാറുന്നു. തേന്‍ നല്ലൊരു മൊയ്സ്ചുറൈസറായി പ്രവര്‍ത്തിക്കുന്നു. അതിന് ശേഷം വെളളരിക്ക, കറ്റാര്‍വാഴ എന്നിവ മുഖത്ത് മാസ്‌കായി ഉപയോഗിക്കാം.
4. എന്ത് കഴിക്കണം
ഒമേഗ3 ഫാറ്റ് ആസിഡുകള്‍ അടങ്ങിയ മത്സ്യം, ബദാം, ചനവിത്ത്, സസ്യ എണ്ണകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ബെറി, പ്ലം പഴങ്ങള്‍ കഴിക്കുക.
5. എണ്ണമയം നിയന്ത്രിക്കുക
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന അമിതമായ സെബം ഉത്പാദിപ്പിക്കുന്നു. അതിനാല്‍ എണ്ണമയം നിയന്ത്രിക്കുക.
6. ബോഡി മസാജ് ചെയ്യുക
ഞരമ്പുകളെ ശാന്തമാക്കുന്നതിന് ഇത് വളരെ സഹായകമാണ്. രക്ത ചംക്രമണം വര്‍ധിപ്പിക്കുന്നതിന് ബോഡി മസാജ് സഹായിക്കുന്നു.