വെഡ്നസ്ഡേ അല്ല, റെസീപ്റ്റുമല്ല; നമ്മൾ തെറ്റായി ഉച്ചരിക്കുന്ന ചില ഇംഗ്ലീഷ് വാക്കുകൾ ഇതാ

വെബ് ഡെസ്ക്

നമ്മൾ ദൈനം ദിന ജീവിതത്തിൽ ധാരാളമായി ഉപയോഗിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്. പല കാര്യങ്ങളുടെയും മലയാളം വാക്കുകൾക്ക് പകരം സൗകര്യത്തിനായി നമ്മൾ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാറുണ്ട്.

എന്നാൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ചില ഇംഗ്ലീഷ് വാക്കുകൾ നമ്മൾ തെറ്റായാണ് ഉച്ചരിക്കാറുള്ളത്

നമ്മൾ സ്ഥിരമായി തെറ്റിക്കുന്ന ചില വാക്കുകളും അവയുടെ ശരിയായ ഉച്ചാരണങ്ങളും നോക്കാം

WEDNESDAY : ബുധനാഴ്ച എന്നർത്ഥം വരുന്ന വാക്കാണിത്. ഇത് നമ്മൾ സാധാരണയായി വെഡ്നെസ്‌ഡേ എന്നാണ് പറയുള്ളത്. എന്നാൽ ശരിയായ ഉച്ചാരണം വെൻസ്‌ഡേ എന്നാണ്.

PRONUNCIATION : ഉച്ചാരണം എന്നാണ് ഈ വാക്കിന്റെ അർഥം. ഇത് എല്ലാവരും പ്രൊനൗൺസിയേഷൻ എന്നാണ് പറയാറുള്ളത്. എന്നാൽ ഇത് യഥാർത്ഥത്തിൽ പ്രൊനൺസിയേഷൻ എന്ന് ഉച്ചരിക്കണം.

ALMOND : ബദാം എന്നാണ് ഇതിന്റെ അർഥം. തെറ്റായി ആൽമണ്ട് എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇത് ആമണ്ട് ആണ്.

TOMB : ശവകുടീരങ്ങള്‍ക്ക് പറയുന്ന ഇംഗീഷ് വാക്കാണ് tomb. ഈ വാക്കിൽ B എന്ന അക്ഷരം നിശബ്ദമാണ്. അതിനാൽ ഇത് ടോംബ് അല്ല ടൂം ആണ്.

RECIEPT : ഈ വാക്കിൽ P നിശബ്ദമാണ്. അതിനാൽ ഇത് റെസിപ്റ്റ് എന്നതിന് പകരം റെസീറ്റ് എന്നാണ് ഉച്ചരിക്കേണ്ടത്. രസീത് എന്നാണ് ഇതിന്റെ അർഥം.

DETERMINE : ഡിറ്റർമൈൻ എന്നാണ് നമ്മള്‍ സാധാരണ പറയാറുള്ളത്. എന്നാൽ ഇതിന്റെ ശരിയായ ഉച്ചാരണം ഡിറ്റർമിൻ എന്നാണ്. തീരുമാനിക്കുക , നിർണ്ണയിക്കുക എന്നിങ്ങനെയാണ് ഇതിന്റെ അർഥം.

MONK: സന്യാസി എന്നർത്ഥം വരുന്ന പദം. മോങ്ക് എന്നല്ല ഈ വാക്ക് വായിക്കേണ്ടത്, മങ്ക് എന്നാണ് .