വെബ് ഡെസ്ക്
മാമ്പഴം കഴിക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ!
ലോകത്ത് എല്ലായിടത്തും മാമ്പഴത്തിന് വലിയ 'ഫാന്‍സ്' ഉണ്ട്.
ലോകത്തെ ഏറ്റവും വിലകൂടിയ മാമ്പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ആറ് മാമ്പഴങ്ങളാണ് ലോകത്ത് ഏറ്റവും വിലയേറിയത്.
ആദ്യത്തേത്ത് മിയാസാകി മാമ്പഴമാണ്. ജപ്പാനിലെ മിയാസാകി നഗരത്തില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്. ഒരു കിലോ മിയാസാകി മാമ്പഴത്തിന് രണ്ടര ലക്ഷം രൂപവരെ വില വരും.
കൊഹിതുര്‍ മാമ്പഴമാണ് ഏറ്റവും വിലകൂടിയ മാമ്പഴ ശ്രേണിയിലെ മറ്റൊരു പ്രമുഖന്‍. മൂര്‍ഷിദാബാദില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ വരവ്.
അല്‍ഫോന്‍സോ
ഇന്ത്യയിലെ കൊങ്കന്‍ മേഖലയില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്.
സിന്ദ്രി
പാകിസ്താനില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ വരവ്. മധുരമേറിയ ഈ മാമ്പഴത്തിന് ലോകത്ത് ആരാധകര്‍ ഏറെയാണ്.
കരബാവോ
മാമ്പഴങ്ങളിലെ രാജാവ് എന്നാണ് അറിയപ്പെടുന്നത് തന്നെ. ഫിലിപ്പീന്‍സില്‍ നിന്നാണ് വരവ്.
നൂര്‍ജഹാന്‍
മധ്യപ്രദേശിലെ കത്തിവാദയില്‍ നിന്നാണ് നൂര്‍ജഹാന്റെ വരവ്.