വെബ് ഡെസ്ക്
ഗ്രാഫ് ഡയമൻഡ്സ് ഹാലൂസിനേഷൻ (വില- 453 കോടി രൂപ)
ലോകത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ വാച്ച്. പ്ലാറ്റിനം ബ്രേസ്‌ലെറ്റായി സജ്ജീകരിച്ചിരിക്കുന്ന വാച്ചിൽ 110 കാരറ്റിന്റെ വിവിധ നിറങ്ങളിലുള്ള വജ്രങ്ങളുടെ ഒരു കലിഡോസ്‌കോപ്പിക് അറേ ഫീച്ചർ ചെയ്തിട്ടുണ്ട്.
ഗ്രാഫ് ഡയമൻഡ്‌സ് ദി ഫാസിനേഷൻ (വില- 330 കോടി രൂപ)
വാച്ചിന്റെ ഡയലിൽ 152.96 കാരറ്റ് വെള്ള വജ്രങ്ങളും നടുവിൽ 38 കാരറ്റ് പിയർ ആകൃതിയിലുള്ള ഡയമണ്ട് ഡയലും അടങ്ങിയിരിക്കുന്നു. ഇത് മോതിരമായും ധരിക്കാം. ബ്രിട്ടീഷ് കമ്പനിയായ ഗ്രാഫ് ഡയമൻഡ്സ് തന്നെയാണ് ഈ വാച്ചിന്റെയും നിർമാതാക്കൾ.
പറ്റെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300A-010 (വില- 255 കോടി)
മുന്നിലും പിന്നിലുമായി ഈ വാച്ചിന് രണ്ട് ഡയലുകളാണ് ഉള്ളത്. ഇതുവരെ വിറ്റഴിച്ചതിൽ വച്ച് ഏറ്റവും വിലയേറിയ പറ്റെക്ക് വാച്ചാണ് ഗ്രാൻഡ്മാസ്റ്റർ ചൈം.
ബ്രെഗേ ഗ്രാൻഡ് കോംപ്ലിക്കേഷൻ മരീ ആന്റോയ്നെറ്റ് (വില- 247 കോടി രൂപ)
സ്വർണത്തിൽ പൊതിഞ്ഞ, വാച്ചിൽ കലണ്ടറും തെർമോമീറ്ററും ഉൾപ്പെടുന്നു. 1900-ങ്ങളുടെ അവസാനത്തിൽ മോഷ്ടിക്കപ്പെട്ടതിനുശേഷം, വാച്ച് ഇപ്പോൾ ലോസ് ഏഞ്ചൽസ് മേയർ മ്യൂസിയത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
ഷിഷെഹ് ലെകൂൾതാ ജോയിലെഹി 101 മാൻചെറ്റ് (വില- 214 കോടി)
എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന്റെ 60-ാം വർഷത്തിൽ സമ്മാനമായാണ് മുൻനിര ബ്രാൻഡായ ജെയ്ഗർ-ലെകോൾട്രെ ഈ സങ്കീർണമായ വാച്ച് തയ്യാറാക്കിയത്. ലോകത്തിലെ ഏറ്റവും ചെറിയ വാച്ചുകളിൽ ഒന്നാണിത്.
ഷോപ്പാഹ് 201 കാരറ്റ് (വില- 200 കോടി രൂപ)
201 കാരറ്റിന്റെ 874 വജ്രങ്ങളാണ് ഈ വാച്ചിലുള്ളത്. പല ആകർഷകമായ നിറങ്ങളിലുള്ള ഡയമണ്ടുകൾ പതിപ്പിച്ച വാച്ച് നിർമിച്ചിരിക്കുന്നത് സ്വിസ് കമ്പനിയാണ്.
പാറ്റെക് ഫിലിപ്പ് ഹെൻറി ഗ്രേവ്സ് സൂപ്പർ കോംപ്ലിക്കേഷൻ (വില- 190 കോടി)
1933-ൽ ഹെൻറി ഗ്രേവ്സ് എന്ന സമ്പന്ന അമേരിക്കൻ ബാങ്കർക്ക് വേണ്ടി പറ്റെക്ക് ഫിലിപ്പ് രൂപകല്പന ചെയ്ത പോക്കറ്റ് വാച്ചാണിത്. ഏഴു വർഷമെടുത്താണ് ഈ വാച്ചിന്റെ നിർമാണം പൂർത്തിയായത്.
റോളക്സ് പോൾ ന്യൂമാൻ ഡേറ്റോണ 6239 (വില- 154 കോടി രൂപ)
റേസിങ് ഡ്രൈവർമാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, രൂപകൽപ്പന ചെയ്ത റിസ്റ്റ് വാച്ചാണ് റോളക്സ് പോൾ ന്യൂമാൻ ഡേറ്റോണ.