വെബ് ഡെസ്ക്
2024 ട്വന്റി 20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി രണ്ട് നാള് മാത്രം. അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമായാണ് ഇത്തവണ കുട്ടി ക്രിക്കറ്റ് മാമാങ്കം.
ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം
1. വിരാട് കോഹ്ലി
1,141 റണ്‍സുമായി കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്. വിവിധ ലോകകപ്പുകളിലായി കോഹ്ലി ഇതുവരെ 27 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്
2. മഹേല ജയവർധനെ
ശ്രീലങ്കന്‍ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ ജയവർധനെ 31 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സാണ് നേടിയിട്ടുള്ളത്
3. ക്രിസ് ഗെയില്‍
33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സാണ് ഗെയില്‍ നേടിയിട്ടുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളും താരത്തിന്റെ പേരിലാണ് (63)
4. രോഹിത് ശർമ
963 റണ്‍സാണ് ഇന്ത്യന്‍ നായകന് രോഹിത് ശർമയുടെ പേരിലുള്ളത്. എല്ലാ ട്വന്റി 20 ലോകകപ്പുകളിലും രോഹിത് ഭാഗമായിട്ടുണ്ട്
5. തിലകരത്നെ ദില്ഷന്
35 മത്സരങ്ങളാണ് ട്വന്റി 20 ലോകകപ്പില്‍ ദില്ഷന് കളിച്ചിട്ടുള്ളത്. 897 റണ്‍സും നേടി.
6. ഡേവിഡ് വാർണർ
806 റണ്‍സാണ് വിവിധ ലോകകപ്പുകളിലായി ഓസ്ട്രേലിയന്‍ ഓപ്പണർ നേടിയിട്ടുള്ളത്. 34 മത്സരങ്ങളില്‍ നിന്നാണ് നേട്ടം
7. ജോസ് ബട്ട്ലർ
27 മത്സരങ്ങളില്‍ നിന്ന് 799 റണ്‍സാണ് ഇംഗ്ലണ്ട് താരം ബട്ട്ലറിന്റെ ബാറ്റില്‍ നിന്ന് ലോകകപ്പില്‍ പിറന്നത്
8. ഷാക്കിബ് അല്‍ ഹസന്
ബംഗ്ലാദേശ് താരം ഷാക്കിബ് ഇതുവരെ 742 റണ്‍സ് ലോകകപ്പില്‍ നേടിയിട്ടുണ്ട്
9. എ ബി ഡിവില്ലിയേഴ്സ്
ദക്ഷിണാഫ്രിക്കയുടെ മുന്‍ താരമായ എബിഡി 717 റണ്‍സാണ് വിവിധ ലോകകപ്പുകളില്‍ നിന്ന് അടിച്ചുകൂട്ടിയത്.
10. കെയിന്‍ വില്യംസണ്
699 റണ്‍സുമായി ന്യൂസിലന്‍ഡ് നായകന് കെയിന്‍ വില്യംസണാണ് പത്താം സ്ഥാനത്തുള്ളത്