ചെടികളുടെ വളര്‍ച്ചയ്ക്ക് സംഗീതം; അറിയാം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

ചെടികളുടെ വളര്‍ച്ചയെ സഹായിക്കാന്‍ സംഗീതത്തിന് സാധിക്കുമോ? സാധിക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്

ബയോളജി ലെറ്റേഴ്‌സ് ജേണലിലെ പുതിയ പഠനത്തിലാണ് സംഗീതവും ചെടികളുടെ വളര്‍ച്ചയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നത്.

സംഗീതാത്മകമായ ശബ്ദം തുടര്‍ച്ചയായി കേള്‍പ്പിക്കുന്നത് ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരുതരം ഫംഗസിനെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും

നിശബ്ദതയിലുള്ള ചെടികളേക്കാള്‍ സംഗീതാത്മകമായ അന്തരീക്ഷത്തിലെ ചെടികള്‍ക്ക് വളര്‍ച്ച കൂടുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ട്രൈക്കോഡെര്‍മ ഹാര്‍സിയാനം എന്ന ഫംഗസിന്റെ വളര്‍ച്ചയാണ് ചെടികളുടെ വളര്‍ച്ചയേയും സഹായിക്കുന്നത്.

ഒരു ദിവസം അരമണിക്കൂറോളം 80 ഡെസിബെല്‍ ലെവലിലാണ് സംഗീതം പ്ലേ ചെയ്ത് പഠനം നടത്തിയത്.

നിശബ്ദതയില്‍ ഇരുന്നവരെ അപേക്ഷിച്ച് ശബ്ദം പ്ലേ ചെയ്ത ഫംഗസുകളില്‍ വളര്‍ച്ചയും ബീജ ഉത്പാദനവും കൂടുതലായിരുന്നു