മുഖത്ത് പരീക്ഷിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍

വെബ് ഡെസ്ക്

ഓരോ വ്യക്തികളുടെയും ചര്‍മത്തിന്‌റെ സ്വഭാവം വ്യത്യസ്തമായിരിക്കും

ഒരാളുടെ ചര്‍മത്തിന് അനുയോജ്യമായത് മറ്റൊരാളില്‍ വിപരീതഫലമാകും ഉണ്ടാക്കുക

എക്‌സ്പയറി തീയതികള്‍ പരിശോധിക്കാതെ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കരുത്. ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം

ചര്‍മകാന്തി കൂട്ടുമെന്ന രീതിയില്‍ കാണുന്ന ഉല്‍പ്പന്നങ്ങളെല്ലാം വിശ്വസിച്ച് വാങ്ങി ഉപയോഗിക്കരുത്. സിട്രിക് ആസിഡിന്‌റെ അളവ് കൂടിയവ ചര്‍മത്തിന് കേടുപാടും പൊള്ളലും ഉണ്ടാക്കാം

കറുത്ത പാടുകള്‍ക്ക് പരിഹാരമായി ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവരുണ്ട്. ഇത് ചിലപ്പോള്‍ പൊള്ളലിലേക്കും അണുബാധയിലേക്കും നയിക്കാം

ഷാംപൂ ഉപയോഗിച്ച് മുഖം കഴുകുന്നത് ചര്‍മം വരളുന്നതിന് കാരണമാകും

വെളിച്ചെണ്ണ മുഖത്ത് തേയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇത് മുഖത്തിന് യോജിച്ചതല്ലെന്നാണ് ചര്‍മവിദഗ്ധര്‍ പറയുന്നത്

ചര്‍മത്തില്‍ പശ പോലുള്ളവ ഉപയോഗിക്കുന്നത് ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുകയും രക്തധമനികള്‍ പൊട്ടുന്നതിന് കാരണമാകുകയും ചെയ്യും.

മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാനായി വാക്‌സ് പോലുള്ളവ ചെയ്യുന്നത് കുരുക്കളും മുറിവുകളും ഉണ്ടാക്കാം