കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കാറുണ്ടോ?

വെബ് ഡെസ്ക്

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള മരണം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ടുവയസുകാരിക്കാണ് ദാരുണാന്ത്യമുണ്ടായത്. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ചില കാര്യങ്ങളില്‍ മുന്‍കരുതലെടുക്കണം

കോവിഡ് വ്യാപനത്തിന് ശേഷം കുട്ടികളുടെ ജീവിതത്തിലെ അനിവാര്യമായ ഘടകമായി മൊബൈല്‍ ഫോണ്‍ മാറിയിട്ടുണ്ട്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയത് കുട്ടികള്‍ വേഗത്തില്‍ മൊബൈല്‍ ഫോണുമായി അടുക്കുന്നതിന് കാരണമായി

പഠനം മുതല്‍ വിനോദം വരെ എല്ലാത്തിനും കുട്ടികള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും മൊബൈല്‍ ഫോണ്‍ നല്‍കി ആകര്‍ഷിക്കുന്നതും പതിവാണ്.

അമേരിക്കയിലെ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 95 ശതമാനം കൗമാരക്കാരും സ്മാര്‍ട്ട് ഫോണിന് അടിമകളാണെന്നാണ് കണ്ടെത്തല്‍

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് കൃത്യമായ ഷെഡ്യൂള്‍ ഉണ്ടാക്കണം, അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം

കൃത്യമായ ഷെഡ്യൂളിലൂടെ സ്‌ക്രീന്‍ ടൈം നിയന്ത്രിക്കാനാകും. ചാര്‍ജിങ്ങിനിടയില്‍ ഫോണ്‍ ഉപയോഗം അനുവദിക്കരുത്

ചാര്‍ജ് ചെയുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചാര്‍ജിങ് സാവധാനത്തിലാക്കുകയും ഫോണ്‍ ചൂടാകാന്‍ ഇടയാക്കുകയും ചെയ്യും. ഇത് ഫോണ്‍ പൊട്ടിത്തെറിക്കാനിടയാക്കും

കുട്ടികള്‍ക്ക് കൊടുക്കുന്ന മൊബൈല്‍ ഫോണില്‍ പാരന്റല്‍ കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുക . പാസ്‌വേഡ്‌ ഉള്‍പ്പെടെ ഉറപ്പാക്കുക

ഇന്റര്‍നെറ്റ് ഉപയോഗത്തെപ്പറ്റി കൃത്യമായ ധാരണകള്‍ കുട്ടിയിലുണ്ടാക്കുക. അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തുക

സൈബര്‍ ബുള്ളിയിങ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒളിഞ്ഞ് കിടപ്പുണ്ട് . ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുട്ടികള്‍ക്ക് ധാരണയുണ്ടെന്ന് ഉറപ്പാക്കുക