തിളങ്ങുന്ന ചർമം വേണോ? പരീക്ഷിക്കാം മത്തങ്ങ കൊണ്ടുള്ള ഈ ഫേസ്‌പാക്ക്

വെബ് ഡെസ്ക്

പോഷകങ്ങളുടെ കലവറ

ബീറ്റ കരോട്ടിനുകൾ, ഇരുമ്പ്, മഗ്നീഷ്യം ,വിറ്റാമിൻ എ, ഇ, സി എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ. മത്തങ്ങ ഫേസ്‌പാക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

ചേരുവകൾ എന്തെല്ലാം

കാൽ കപ്പ് തൊലികളഞ്ഞ മത്തങ്ങ, ഒരു ടേബിൾസ്പൂൺ തേൻ, ഒരു നുള്ള് പൊടിച്ച കറുവപ്പട്ട എന്നിവയാണ് ഫേസ്‌പാക്ക് ഉണ്ടാക്കാനാവശ്യമായ ചേരുവകൾ

എങ്ങനെ ഉണ്ടാക്കാം

ചേരുവകളെല്ലാം ഒന്നിച്ചെടുത്തതിന് ശേഷം നന്നായി ഇളക്കി യോജിപ്പിക്കണം

എങ്ങനെ ഉപയോഗിക്കാം

ഉണ്ടാക്കിയ മിശ്രിതം കൈകളിലും മുഖത്തും പുരട്ടുക. പതിനഞ്ച്‌ മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം

മോയ്സ്ചറൈസ് ചെയ്യണം

മാസ്ക് കഴുകി കളഞ്ഞതിനു ശേഷം മോയിസ്ചറൈസർ ഉപയോഗിക്കുന്നത് ചർമം വരളുന്നത് തടയുന്നു

ഫ്രിഡ്ജിൽ സൂക്ഷിക്കാം

ബാക്കി വരുന്ന മിശ്രിതം അഞ്ചു ദിവസത്തോളം വായു കടക്കാത്ത പാത്രത്തിലാക്കി കേടു വരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്

ചർമത്തിന് നല്ലത്

ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ മത്തങ്ങ കൊണ്ട് തയ്യാറാക്കുന്ന ഫേസ് പാക്ക് മുഖത്തെ ചുളിവുകൾ അകറ്റുന്നതിനും തിളക്കം വർധിപ്പിക്കുന്നതിനും വളരെ നല്ലതാണ്

നിറം മങ്ങൽ പരിഹരിക്കാം

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനുകൾ കൊളാജൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നതിലൂടെ ചർമത്തിന്റെ നിറം മങ്ങുന്നത് തടയുന്നു

മികച്ച സംരക്ഷണം

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന സിങ്ക് സൂര്യപ്രകാശത്തില്‍ നിന്നുള്ള അപകടകരമായ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു

മുടിവളർച്ചയ്ക്കും നല്ലത്

മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്