ദിവസവും പഴം കഴിക്കുന്നവരാണോ, അറിയാം ഈ ഗുണങ്ങള്‍

വെബ് ഡെസ്ക്

വാഴപ്പഴം രുചികരം മാത്രമല്ല, വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. ദിവസവും ഒരു പഴം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്.

പൊട്ടാസ്യത്തിന്റെ കലവറ

നേന്ത്രപ്പഴം പൊട്ടാസ്യത്തിന്റെ കലവറയാണ്. ഹൃദയത്തിന്റെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ദഹനത്തിന് ഉത്തമം

വാഴപ്പഴത്തിലെ നാരുകള്‍ ദഹനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

ശാരീരികോര്‍ജം വര്‍ധിപ്പിക്കുന്നു

പഴത്തിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ ശാരീരികോര്‍ജം വര്‍ധിപ്പിക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു

നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിന ആസിഡിന്റെ പ്രവര്‍ത്തനം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഉത്തമം

പൊട്ടാസ്യം കൂടാതെ ഹൃദയാരോഗ്യത്തിന് സഹായകമാകുനവ്‌ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ സി, മാംഗനീസ് എന്നിവയുള്‍പ്പെടെ അവശ്യ ധാതുക്കള്‍ വാഴപ്പഴത്തില്‍ ധാരാളമുണ്ട്.

പ്രമേഹത്തെ കുറയ്ക്കുന്നു

നാരുകള്‍ കൂടുതല്‍ അടങ്ങിയ വാഴപ്പഴങ്ങളിലെ പെക്റ്റിന്‍ രക്തത്തില്‍ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു.

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

വാഴപ്പഴങ്ങളിലെ വിറ്റാമിന്‍ എ, സി, ഇ എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു

ഉയര്‍ന്ന ജലാംശമുള്ള വാഴപ്പഴം ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു