വെബ് ഡെസ്ക്
കണക്ക് നമ്മുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനമുണ്ട്. കണക്ക് ഇഷ്ടമുള്ളവരും ഇഷ്ടമല്ലാത്തവരും ഉണ്ടാകും. ആശയം മനസ്സിലാക്കി പഠിച്ചാല്‍ കണക്കിനേക്കാള്‍ എളുപ്പമുള്ള ഒരു വിഷയവുമില്ല
നമ്മുടെ ജീവിതത്തില്‍ കണക്ക് എങ്ങനെയൊക്കെയാണ് പ്രയോജനപ്പെടുന്നതെന്ന് നോക്കാം
കണക്കുകൂട്ടലുകളിലൂടെ പ്രശ്നങ്ങള്‍ എങ്ങനെ എളുപ്പത്തില്‍ പരിഹരിക്കാമെന്ന് നമ്മള്‍ ആലോചിക്കും. ഇതിലൂടെ നമ്മുടെ ചിന്താശേഷി വര്‍ധിക്കും
സങ്കീര്‍ണമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാനും എളുപ്പത്തില്‍ ചെയ്യാനുള്ള തന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിലൂടെ എന്തും പരിഹരിച്ചെടുക്കാനുള്ള ശേഷി വര്‍ധിക്കുന്നു.
യുക്തിയാണ് കണക്ക് എന്ന വിഷയത്തിന്റെ അടിത്തറ. ഒരു വിഷയത്തെ യുക്തിയോടെ സമീപിക്കുമ്പോള്‍ നമ്മുടെ വാദപ്രതിവാദ ശേഷി വികസിക്കുന്നു
കണക്ക് പലപ്പോഴും കൃത്യമായി വിശകലനം ചെയ്താല്‍ മാത്രമേ അത് പരിഹരിക്കപ്പെടുകയുള്ളു. അതിനാല്‍ നമ്മുടെയെല്ലാം വിശകലന ചിന്ത വികസിപ്പിക്കാന്‍ കണക്കിനാകുന്നുണ്ട്.
കണക്ക് പഠിക്കുന്നതിലൂടെ നമ്മുടെ സാങ്കേതിക അറിവും മെച്ചപ്പെടും. ലോകത്തെ പല സാങ്കേതിക വിദ്യകളും കണക്കിന്റെ സഹായത്താല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്രിപ്‌റ്റോ കറന്‍സി, ഡാറ്റാ വിശകലനം എന്നിവയ്‌ക്കെല്ലാം കണക്ക് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്