വെബ് ഡെസ്ക്
തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് പിന്തുണയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍.
ചെവിയില്‍ വെടിയേറ്റ ട്രംപിനെ ഓര്‍മിപ്പിച്ച് വലതു ചെവിമൂടി കെട്ടിയാണ് പ്രവര്‍ത്തകര്‍ പിന്തുണ അറിയിക്കുന്നത്.
വിസ്‌കോൺസിനിലെ മിൽവാക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലാണ് പാർട്ടി അനുഭാവികൾ ചെവിമൂടികെട്ടി എത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൻസിൽവാനിയിൽ വെച്ച് ട്രംപിന് വെടിയേറ്റത്
20 വയസുകാരനായ തോമസ് മാത്യു ക്രൂക്സ് ആയിരുന്നു വെടിയുതിർത്തത്.
വലതു ചെവിയുടെ മുകൾ വശത്ത് പരുക്കേറ്റ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നംവബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപിനെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി തിരഞ്ഞെടുത്തിരുന്നു.
നേരത്തെ ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു.