വെബ് ഡെസ്ക്
സാംസങിന്റെ A-സീരിസില്‍ ഗാലക്സി A54 5G, A34 5G എന്നീ പുതിയ മോഡലുകളാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വ്യാഴാഴ്ചയാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുക
സാംസങ് ഗാലക്സി A54 5G ഇന്ത്യന്‍ രൂപയില്‍ 45,000 വും A34 5Gക്ക് 35,000 രൂപയുമാണ് കണക്കാക്കുന്നത്.
ലെെം ഗ്രീന്‍, ഗ്രാഫെെറ്റ്, വെളള, വയലറ്റ് എന്നീ വ്യത്യസ്തമായ നിറങ്ങളില്‍ ഗാലക്സി A54 5G ലഭ്യമാകും.
6.6 ഇഞ്ച് വലിപ്പവും 1080p സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയുമാണ് A54 5G യുടെ പ്രത്യേകതകള്‍. 8GB RAM, 256 GB സ്റ്റോറേജും ഇതിലുണ്ടാകും, കൂടാതെ മെെക്രോ SD കാര്‍ഡ് ഉപയോഗിച്ച് ഇത് 1TB വരെ വികസിപ്പിക്കാവുന്നതുമാണ്.
120 ഹെർട്സ് ആമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. അഞ്ച് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി നൽകുന്നുണ്ട്.
48MP ക്യാമറ (f/1.8) OIS), 8MP അള്ട്രാവെെഡ് (f/2.2)യും 5MP മാക്രോ ക്യാമറയും ഗാലക്സി A54 5G യില്‍ സജ്ജീകരിച്ചിട്ടുണ്ട്. 13 MP സെല്‍ഫി ക്യാമറയിലുണ്ട്.
5,000 മെഗാ ഹെര്‍ട്സ് ബാറ്ററിയും 25W ഫാസ്റ്റ് വയേര്‍ഡ് ചാര്‍ജിങ്ങും ഗാലക്സി A54 5G യുടെ പ്രത്യേകതയാണ്
ഗാലക്സി A34 5G, ലെെം ഗ്രീന്‍, ഗ്രാഫെെറ്റ്, വയലറ്റ് എന്നീ നിറങ്ങള്‍ക്ക് പുറമേ സില്‍വര്‍ കളര്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.