ലോക പൈതൃകപട്ടികയിലേക്ക് ശാന്തിനികേതനും; അറിയാം പ്രത്യേകതകള്‍

വെബ് ഡെസ്ക്

നൊബേൽ പുരസ്കാരജേതാവ് രവീന്ദ്രനാഥ് ടാഗോർ ജീവിതകാലം ചെലവഴിച്ച ശാന്തിനികേതൻ ലോക പൈതൃകപട്ടികയിലേക്ക്. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ഉപദേശക സമിതിയായ ഇന്റർനാഷണൽ കൗൺസിൽ ഓൺ മോണ്യുമെന്റ്സ് ആൻഡ് സൈറ്റ്സ് എന്ന സംഘടനയാണ് യുനെസ്‍കോയ്ക്ക് ശുപാർശ നൽകിയത്.

കേന്ദ്ര സംസ്കാരികമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം യാഥാർഥ്യമാവുകയാണെന്ന ട്വിറ്റിന് ഒപ്പമായിരുന്നു വിവരം പങ്കുവച്ചത്.

സെപ്റ്റംബറില്‍ സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന ലോക പൈതൃക സമിതി യോഗത്തില്‍ ഔപചാരിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ സമ്പ്രദായം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് രവീന്ദ്ര നാഥ ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിക്കുന്നത്. പ്രകൃതിയോടിണങ്ങി വിദ്യ അഭ്യസിക്കുന്നതാണ് ശാന്തിനികേതനിലെ ഏറ്റവും വലിയ പ്രത്യേകത

വിദ്യാഭ്യാസ സമ്പ്രദായം തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് രവീന്ദ്ര നാഥ ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിക്കുന്നത്.

കൊൽക്കത്തയിൽനിന്ന് 160 കിലോമീറ്റർ അകലെയാണ് ശാന്തിനികേതൻ.

രവീന്ദ്രനാഥ് ടാഗോര്‍ സ്ഥാപിച്ച പ്രശസ്തമായ വിശ്വഭാരതി സർവകലാശാല ഇവിടെയാണ്. 1951-ൽ കേന്ദ്രസർവകലാശാലയായി പ്രഖ്യാപിച്ചു.

ധ്യാനത്താല്‍ മനസ്സിനെ നിയന്ത്രിച്ച് ശാന്തതയും ഏകാഗ്രതയും നിലനിര്‍ത്തുക, ഇങ്ങനെ ജീവിക്കാന്‍ പ്രചോദനമുള്ള വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത് എന്നായിരുന്നു രവീന്ദ്രനാഥ ടാഗോറിന്റെ ആശയം.