എന്ത് ചെയ്തിട്ടും വണ്ണംകുറയുന്നില്ലെ? കാരണങ്ങളിതാവാം

വെബ് ഡെസ്ക്

അമിതവണ്ണം കുറയ്ക്കാന്‍ പലവഴി നോക്കുന്നവരാണ് നമ്മള്‍. എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തിയിട്ടും വണ്ണം കുറയുന്നില്ലെന്ന പ്രശ്‌നവും ഉണ്ടാവാറുണ്ട്.

വണ്ണം കുറയ്ക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് വെല്ലുവിളിയായി നില്‍ക്കുന്ന ഏഴ് കാരണങ്ങള്‍ മനസിലാക്കാം

അമിത അളവില്‍ കലോറി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുന്നത്

ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കലോറി നമ്മള്‍ അറിയാതെ തന്നെ ശരീരത്തിലേക്ക് കടന്നാല്‍ അത് ഭാരം കുറയ്ക്കാനുള്ള അധ്വാനം വെറുതെയാക്കും.

അമിത അളവില്‍ മദ്യപിക്കുന്നതും വ്യായാമം ചെയ്തിട്ടും ഫലമുണ്ടാവാത്ത അവസ്ഥയിലേക്കെത്തിക്കും

ഉത്കണ്ഠ

അമിത അളവിലുള്ള ഉത്കണ്ഠ ഇമോഷണല്‍ ഈറ്റിങ് എന്നൊരു സ്ഥിതിവിശേഷത്തിലേക്ക് നമ്മളെ കൊണ്ടെത്തിക്കുന്നു. അത് ക്രമീകരിക്കേണ്ടതും പ്രധാനമാണ്

ആവശ്യത്തിനുള്ള വെള്ളം കുടിക്കാത്തതും ആവശ്യമില്ലാത്ത കലോറി ശരീരത്തിലേക്കെത്തിക്കും

വീട്ടിലായാലും ഓഫീസിലായാലും ഒരു പരിധിയിലധികം സമയം ഒരേ ഇരുപ്പിരിക്കുന്നത് മൊത്തം ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും

ഉറക്കമില്ലായ്മയും ഒരു കാരണമാണ്

അനാവശ്യ വിശപ്പ് ഈ ഘട്ടത്തില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.