വെബ് ഡെസ്ക്
തൊഴിലിടങ്ങളില്‍ മാനസിക സമ്മർദ സാഹചര്യങ്ങളിലൂടെ വ്യക്തികള്‍ കടന്നുപോകാറുണ്ട്, അതിനെ അതിജീവിക്കാൻ ചിലപ്പോള്‍ ഒറ്റയ്ക്ക് സാധിക്കണമെന്നില്ല
മറ്റുള്ളവരുടെ സഹായം ആവശ്യമായ സാഹചര്യമുണ്ടാകാം, ചിലപ്പോള്‍ ഒറ്റയ്ക്കും മറികടക്കാനായേക്കും. എന്നാല്‍ ചില പൊടിക്കൈകള്‍ പിന്തുടർന്നാല്‍ സമ്മർദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താനാകും
ജോലിക്കിടയില്‍ ഇടവേളകള്‍ കണ്ടെത്തുക. ഓഫീസില്‍ നിന്ന് അല്‍പ്പനേരം മാറിനില്‍ക്കുക. ചെറിയ നടത്തമൊക്കെ സഹായകരമാകും
നിങ്ങള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ലിസ്റ്റ് ചെയ്യുക. പ്രാധാന്യമുള്ളവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക
ശ്വസന വ്യായാമങ്ങള്‍ മനസിനെ ശാന്തമാക്കാൻ സഹായിക്കും. ഇത് പരീക്ഷിക്കുക
ജോലി ചെയ്യുന്ന ഡെസ്ക്ക് വൃത്തിയായി സൂക്ഷിക്കുക. അലങ്കോലപ്പെട്ടുകിടക്കുന്ന അന്തരീക്ഷം മനസിനെ മടുപ്പിക്കാൻ സാധ്യതയുണ്ട്
മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കുക. നോ പറയാൻ മടിക്കേണ്ടതില്ല
നിങ്ങള്‍ അതിയായ മാനസിക സമ്മർദം നേരിടുന്നുണ്ടെങ്കില്‍ അത് സഹപ്രവർത്തകരേയും മേലധികാരികളേയും അറിയിക്കുക
ശരീരം പൂർണമായും ഉപയോഗിച്ചുകൊണ്ടുള്ള വ്യായാമങ്ങള്‍ പരീക്ഷിക്കുന്നതും ഉചിതമാണ്
മാനസിക സമ്മർദം നിയന്ത്രിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ജീവിതശൈലിക്കും നല്ലതാണ്