വെബ് ഡെസ്ക്
പലപ്പോഴും നമ്മുടെ ദൈനംദിന ജീവിത രീതിയെ ബാധിക്കുന്നത് വരെ കുടൽ ആരോഗ്യം നഷ്ടപ്പെടുന്നതിന്റെ പല ലക്ഷണങ്ങളും നമ്മൾ അവഗണിക്കുകയാണ് ചെയ്യുക. തിരക്കേറിയ ജീവിതശൈലിയും പതിവായി ചെയ്യുന്ന യാത്രകളുമെല്ലാം ഇത് മൂലം മുടങ്ങുന്ന അവസ്ഥ വരും
അതിനാൽ കുടൽ പ്രശ്നങ്ങളുടെ ഈ ആദ്യകാല സൂചനകൾ ഒരിക്കലും അവഗണിക്കരുത്
എത്ര ശ്രമിച്ചിട്ടും ഭാരം കുറക്കാൻ കഴിയാത്ത ഒരു സുപ്രധാന ലക്ഷണമാണ്. അനാവശ്യഭാരം കൂടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക, അത് കുടലിന്റെ പ്രശ്നങ്ങൾ കൊണ്ടും ആവാം
ശരീരഭാരത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത ഏറ്റക്കുറച്ചിലുകൾ ശ്രദ്ധിക്കുക. നിങ്ങൾ പരിശ്രമിക്കാതെ തന്നെ ശരീരഭാരം കൂടുന്നതും കുറയുന്നതും ഈ രോഗാവസ്ഥയുടെ ലക്ഷണമാവാം.
കുടലിന്റെ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ നമ്മുടെ വയറിനപ്പുറത്തേക്കും വ്യാപിച്ചേക്കാം. ഉറക്കത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളും നല്ല ഉറക്കം ലഭിക്കാത്തതും ഇതിന്റെ ഭാഗമാണ്.
ഗ്യാസ്, വയറുവേദന, നെഞ്ചേരിച്ചിൽ, മലബന്ധം, വയറിളക്കം എന്നിവ പതിവായി സംഭവിക്കുന്നത് കുടൽ പ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനയാണ്.
വിട്ടുമാറാത്ത ക്ഷീണമുള്ള മിക്ക വ്യക്തികളും കുടൽ രോഗങ്ങൾ ബാധിച്ചവരായിരിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പതിവിലും കൂടുതൽ ക്ഷീണം ഉണ്ടാവുന്നത് കുടൽ അസന്തുലിതാവസ്ഥയുടെ മുന്നറിയിപ്പ് ആയിരിക്കും.
സംശയം, മറവി, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുക, ഒന്നിലും വ്യക്തത ലഭിക്കാതിരിക്കുക എന്നതും കുടൽ പ്രശ്ങ്ങൾ മൂലം ഉണ്ടാകാവുന്ന ലക്ഷണങ്ങൾ ആണ്. കുടലിന് ശരിയായ രീതിയിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സാധിക്കാത്തതും ആയി ബന്ധപ്പെട്ട പ്രശ്ങ്ങൾ ആണത്.
ഇടക്കിടെയുള്ള ത്വക്ക് പ്രശ്നങ്ങൾ കുടൽ രോഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരടയാളമാണ്. കുടൽ - സൗഹൃദ ബാക്റ്റീരിയകളുടെ സാന്ദ്രത കുറയുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെയും മൊത്തത്തിലുള്ള ചർമ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.മുഖക്കുരു, എക്സിമ, സോറിയാസിസ് തുടങ്ങിയവക്ക് ഇത് കാരണമാകുന്നു.
ചില ഭക്ഷണ പദാര്ഥങ്ങളോടുള്ള അസ്വസ്ഥത. കുടലിലെ അസ്വസ്ഥത കാരണമാണ് ചില ഭക്ഷ്യങ്ങളോട് നമ്മുടെ അസിഹിഷുത തോന്നുന്ന സാഹചര്യം ഉണ്ടാവുക. ഓക്കാനം, വയറിളക്കം, ഗ്യാസ്, വയറുവേദന തുടങ്ങിയ ലക്ഷങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
പതിവായുള്ള തലവേദനയും കുടൽ പ്രശ്നങ്ങളെ കാണിക്കുന്ന സൂചനകൾ ആവാം. മൈഗ്രെയ്‌നൊപ്പം പതിവായി ഛർദ്ദി അനുഭവപ്പെടുന്നുണ്ടെങ്കിൽ കുടലിന്റെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കണം.