വെബ് ഡെസ്ക്
റോക്കി ഔര്‍ റാണി കീ പ്രേം കഹാനി
150 കോടിയായിരുന്നു രണ്‍വീര്‍ സിങും ആലിയാ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ബജറ്റ്. 357 കോടിയാണ് വേള്‍ഡ്‌വൈഡ് കളക്ഷനായി ഈ സിനിമയ്ക്ക് ലഭിച്ചത്.
ആദിപുരുഷ്
400കോടി മുതല്‍ മുടക്കില്‍ പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം. പക്ഷേ, കിട്ടിയത് 395കോടി.
പൊന്നിയിന്‍ സെല്‍വന്‍ 2
250കോടി മുടക്കി മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍ലന്‍ സീരീസിലെ രണ്ടാമത്തെ ചിത്രത്തിന് ലഭിച്ചത് 344 കോടി.
ടൈഗര്‍ 3
സല്‍മാന്‍ ഖാന്റെ ടൈഗര്‍ സീരീസിലെ മൂന്നാം ചിത്രം. 250കോടി മുതല്‍മുടക്ക്. നേടിയത് 466കോടി.
ജയ്‌ലര്‍
തലൈവര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ചിത്രം ഒരുക്കിയത് 180 കോടിക്ക്. വരുമാനം 605.8കോടി.
ലിയോ
വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെ ബ്രഹ്‌മാണ്ഡ ചിത്രം. എല്‍സിയു യൂണിവേഴ്‌സിലെ പുതിയ സിനിമയുടെ ബജറ്റ് 225 കോടി. 618 കോടിയാണ് ചിത്രം തിരിച്ചു നേടിയത്.
ഗദ്ദര്‍ 2
സണ്ണി ഡിയോളിന്റെ തിരിച്ചുവരവ്. 85 കോടിയില്‍ നിര്‍മ്മിച്ച ചിത്രം നേടിയത് 687.8കോടി.
അനിമല്‍
രണ്‍വീര്‍ സിങിന് വീണ്ടും കൂറ്റന്‍ വിജയം. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമലിന്റെ മുതല്‍ മുടക്ക് 150 കോടി. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഇതുവരെ നേടിയത് 836 കോടി.
പത്താന്‍
ഈവര്‍ഷം ശരിക്കും ഷാരൂഖ് ഖാന്റേതാണ്. വമ്പന്‍ രണ്ട് വിജയങ്ങളാണ് കിങ് ഖാന്‍ സ്വന്തം പേരിലാക്കിയത്. 150കോടി മുതല്‍ മുടക്കില്‍ സിദ്ധാര്‍ത്ഥ് ആനന്ദ് നിര്‍മ്മിച്ച പത്താന്‍ നേടിയത് 1050.8 കോടി.
ജവാന്‍
അറ്റ്‌ലിയുടെ ആദ്യ ഹിന്ദി ചിത്രം. 300 കോടിയായിരുന്നു ഷാരൂഖ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. നേടിയത് 1152കോടി.