ഹൃദയാരോഗ്യത്തെ നശിപ്പിക്കും, ഈ ദൈനംദിന ഭക്ഷണശീലങ്ങള്‍

വെബ് ഡെസ്ക്

ഹൃദയാരോഗ്യത്തിന് വ്യായമത്തിന്റെയും മാനസികസമ്മര്‍ദ നിയന്ത്രണത്തിന്റെയും അത്രതന്നെ പ്രധാന്യമാണ് ഭക്ഷണശീലത്തിനുമുള്ളത്. അതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ മാറ്റം വരുത്തേണ്ട ദൈനംദിന ഭക്ഷണശീലങ്ങള്‍ ഏതെന്ന് പരിശോധിക്കാം

പതിവായുള്ള ശീതളപാനീയ ഉപയോഗം

ശീതളപാനീയങ്ങളുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാനും അതുമൂലം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാനും കാരണമാകും

സംസ്‌കരിച്ച മാംസം

സോസേജുകള്‍ പോലെയുള്ള സംസ്‌കരിച്ച മാംസം രുചികരവും സൗകര്യപ്രദവുമാണെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്

വെള്ള അരി, പാസ്ത, ബ്രെഡ് എന്നിവയുടെ അമിതോപയോഗം

വെള്ള അരി, പാസ്ത, ബ്രെഡ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ ഇടയാക്കും

ഉരുളക്കിഴങ്ങ് ചിപ്‌സ്

ഉരുളക്കിഴങ്ങ് ചിപ്‌സ് ജനപ്രിയമായ ലഘുഭക്ഷണമാണെങ്കിലും അവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള ഉപ്പും ഫാറ്റും ഹൃദയാരോഗ്യത്തിന് കാരണമാകും

നിരന്തരമായ ഐസ്‌ക്രീം ഉപയോഗം

ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയും പൂരിത കൊഴുപ്പും കാരണം ഐസ്‌ക്രീം കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും അതുവഴി ഹൃദ്രോഗത്തിനും കാരണമായേക്കും

നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത്

നിരുപദ്രവകരമായ ശീലമെന്ന് തോന്നുമെങ്കിലും മോശം ദഹനത്തിനും അമിതഭക്ഷണത്തിനും ഈ ശീലം കാരണമായേക്കും. ഇതുവഴി കൊഴുപ്പ് അമിതമായി ശരീരത്തില്‍ അടിയാന്‍ കാരണമാകുന്നു

വളരെവേഗം അമിതമായി ഭക്ഷണം കഴിക്കല്‍

തിരക്കു മൂലം വളരെവേഗത്തില്‍ ഭക്ഷണം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഈ ശീലം അമിതവണ്ണത്തിനും അതുമൂലം ഹൃദ്രോഗത്തിനും വഴിയൊരുക്കും