വേനലില്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം

വെബ് ഡെസ്ക്

കനത്ത വേനലിൽ തളർച്ചയുണ്ടാകാതെ ഊര്‍ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ വേണം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കും. കഠിനമായ ചൂടിനെ അതിജീവിക്കാൻ വെള്ളം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധ വേണം.

ഒറ്റയിരിപ്പില്‍ ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് അഭികാമ്യം. വെറും വെള്ളം കുടിക്കുന്നതിന് പകരം ഒരു ചെറിയ കഷ്ണം കറുവപ്പട്ടയോ നാരങ്ങ, വെള്ളരിക്ക, ഓറഞ്ച് എന്നിവയോ ചേര്‍ത്ത് കുടിക്കാം.

PeopleImages

ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം.

വേനൽ കാലത്ത് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് നല്ലതാണ്

പച്ചക്കറികള്‍ വേവിച്ച് അല്‍പ്പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കുന്നത് നല്ലതാണ്. കിടക്കുന്നതിന് നാല് മണിക്കൂര്‍ മൂമ്പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കണം.

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. ഇവ പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കാം.

സ്ട്രെസ് കൂടുമ്പോൾ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവയാണ് വേനല്‍ക്കാലത്ത് നല്ലത്.

എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം