കായികതാരങ്ങൾക്ക് ഭാരം കുറയ്ക്കാനുള്ള 8 മാർഗങ്ങൾ

വെബ് ഡെസ്ക്

നിശ്ചിത അളവിനപ്പുറം ശരീരത്തിൽ കൊഴുപ്പടിയുന്നത് കായികതാരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കായികതാരങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ഓഫ്-സീസൺ പ്രയോജനപ്പെടുത്താം

മത്സരങ്ങളില്ലാത്ത അവസരത്തിൽ വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ശരീരഭാരം പതിയെ കുറയ്ക്കാനും കായിക പ്രകടനം മെച്ചപ്പെടുത്താനും സഹായകമാകുന്നു

നിയന്ത്രണം കരുതലോടെ മാത്രം

കലോറികൾ അടങ്ങിയ ഭക്ഷണം തനിയെ ഒഴിവാക്കുന്നതിനു പകരം ഡയറ്റീഷ്യന്റെ സഹായത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം

പഞ്ചസാര ഒഴിവാക്കാം

പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണം ഒഴിവാക്കി നാരുകളടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായകമാണ്

പ്രോട്ടീൻ ധാരാളമാകാം

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുന്നത് പരിശീലനസമയത്ത് കലോറി കൂടുതലായി ഉപയോഗപ്പെടുത്തി ഭാരം കുറയ്ക്കുന്നതിന് സഹായകമാകുന്നു

ഭക്ഷണം ഒഴിവാക്കരുത്

കഠിനമായ പരിശീലനത്തിനുശേഷം ഭക്ഷണം ഒഴിവാക്കാതെ ശരിയായ ആഹാരരീതി പിന്തുടരുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം കായികശേഷി വർധിപ്പിക്കാൻ സഹായിക്കും

കരുത്ത് വർധിപ്പിക്കാം

കരുത്ത് വർധിപ്പിക്കുന്ന തരത്തിലുള്ള പരിശീലനങ്ങളിൽ ഏർപ്പെടുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ ഗുണകരമാണ്

കലോറി ക്രമേണ കൂട്ടാം

നിശ്ചിത ഭാരത്തിൽ എത്തപ്പെട്ടശേഷവും ശരീരത്തിലെ കലോറിയുടെ അളവ് ക്രമീകരിക്കുന്നത് ശരീരഭാരം നിലനിർത്തുന്നതിന് വളരെ ഉപകാരപ്രദമാണ്

ധാരാളം വെള്ളം കുടിക്കാം

ധാരാളമായി വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറെ ഗുണകരമാണ്