വെബ് ഡെസ്ക്
ദിവസത്തിന്റെ വലിയൊരു പങ്ക് നാം നമ്മുടെ കിടക്കയിൽ ചെലവഴിക്കുന്നുണ്ട്
കിടക്കവിരി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെയെന്നു നോക്കാം
കിടക്കവിരി വൃത്തിയാക്കണം
ശരീരസ്രവങ്ങൾ, ചർമത്തിന്റെ അടരുകൾ എന്നിവ പറ്റിപ്പിടിക്കുന്നതിനാൽ, ചർമരോഗങ്ങൾ തടയുന്നതിന് കിടക്കവിരി ആഴ്ചയിലൊരിക്കൽ അലക്കേണ്ടത് അനിവാര്യതയാണ്
സ്റ്റെയിൻ റിമൂവർ ഉപയോഗിക്കുക
കിടക്കവിരിയിലെ കറകളുടെ പാടകറ്റാൻ സ്റ്റെയിൻ റിമൂവർ ഉപയോഗിക്കാവുന്നതാണ്. വെള്ള നിറമുള്ള കിടക്കവിരികൾക്ക് ബ്ലീച്ച് ഉപയോഗിക്കാം
തണുത്ത വെള്ളത്തിൽ കഴുകുക
കിടക്കവിരികളുടെ നിറങ്ങൾ നിലനിർത്തുന്നതിനായി തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് ഏറ്റവും അനുയോജ്യം. ശേഷം കുറഞ്ഞ ചൂടിൽ ഉണക്കിയെടുക്കാം
കൃത്രിമ സോഫ്റ്റ്നെറുകൾ ഉപയോഗിക്കരുത്
ഫാബ്രിക് സോഫ്റ്റനെറുകൾ അമിതമായി ഉപയോഗിക്കുന്നത് കിടക്കവിരിയുടെ ഈടുനിൽപ്പിനെ സാരമായി ബാധിക്കുന്നു
വൃത്തിയോടെ സൂക്ഷിക്കുക
കിടക്കവിരികൾ കഴുകി ഉണക്കിയതിന് ശേഷം വൃത്തിയും വായുസഞ്ചാരവും ഉള്ള സ്ഥലത്ത് മടക്കി സൂക്ഷിക്കാവുന്നതാണ്
പുതിയ കിടക്കവിരികൾ കഴുകി ഉപയോഗിക്കുക
കിടക്കവിരിയിൽ ഉപയോഗിക്കുന്ന റേസിങ് ട്രീട്മെന്റുകൾ ചർമ രോഗങ്ങൾക്ക് കാരണമായേക്കാം. അതിനാൽ പുതുതായി വാങ്ങുന്ന കിടക്കവിരികൾ കഴുകി ഉപയോഗിക്കണം