അകാല വാർധക്യം തടയാം; ഇവ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

പ്രായമാകുന്നതോടൊപ്പം ചർമത്തിലും ശരീരത്തിലും മാറ്റങ്ങൾ വരുന്നത് സാധാരണമാണ്. എന്നാൽ അകാല വാർധക്യം ജീവിതശൈലിയിലുള്ള പ്രശ്നങ്ങൾ മൂലമാണ് ഉണ്ടാകുന്നത്.

യു വി കിരണങ്ങളിൽ നിന്നുള്ള സംരക്ഷണം

പകൽ സമയത്ത് തീവ്രമായ വെയിലുള്ളപ്പോൾ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. ഇറങ്ങുകയാണെങ്കിൽ തൊപ്പി ധരിക്കാനും സൺസ്‌ക്രീൻ പുരട്ടാനും മറക്കരുത്

ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണം

ചർമത്തെ നശിപ്പിക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കാനും അകാല വാർധക്യം തടയുന്നതിലും ആന്റിഓക്‌സിഡന്റുകൾക്ക് പ്രധാന പങ്കുണ്ട്. ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ ബ്രൊക്കോളി, ചീര, കാരറ്റ്, അവൊക്കാഡോ, ബീറ്റ്റൂട്ട്, റാഡിഷ്, ചീര, മധുരക്കിഴങ്ങ്, മത്തങ്ങ തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്

ക്ലെന്‍സിങ്ങും ടോണറും

ക്ലെന്‍സിങ്‌ ചെയ്യാൻ ദിവസവും രണ്ട് നേരം മുഖം വൃത്തിയായി കഴുകിയാൽ മതിയാകും. മുഖത്ത് മറ്റെന്തെങ്കിലും പുരട്ടുന്നതിന് മുൻപ് ടോണർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. റോസ് വാട്ടർ, ഗ്രീൻ ടീ എന്നിവ ടോണറായി ഉപയോഗിക്കാം

മോയിസ്ചറൈസ്

ചർമത്തിൽ ഈർപ്പം നിലനിർത്താൻ എല്ലാ ദിവസവും രാവിലെയും ഉറങ്ങുന്നതിന് മുൻപും മോയ്സ്ചറൈസർ പുരട്ടുക

ഉറക്കവും വ്യായാമവും

പതിവായി വ്യായാമം ചെയ്യുന്നത് സമ്മർദ്ദം കുറയ്ക്കുകയും മതിയായ ഉറക്കം നൽകുകയും ചെയ്യും. ചർമ്മം, അസ്ഥി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം ഉചിതമാണ്

പുകവലിയും മദ്യപാനവും

മദ്യപാനവും പുകവലിയും ഒഴിവാക്കിയാൽ തന്നെ അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ തടയാൻ സാധിക്കും