കൗമാരക്കാരായ മക്കളുടെ വൈബിനൊപ്പം നില്‍ക്കാം; ചില വിദ്യകൾ ഇതാ

വെബ് ഡെസ്ക്

മക്കൾ കൗമാരപ്രായമെത്തുമ്പോൾ പലപ്പോഴും നല്ല ബന്ധം നിലനിർത്താൻ മാതാപിതാക്കൾക്ക് സാധിക്കാറില്ല. ഇത് മാനസിക സംഘർഷങ്ങളിലേക്കും നയിക്കുന്നു

കൗമാരക്കാരായ മക്കളുടെ വൈബ് പിടിക്കാൻ ചില നുറുങ്ങ് വിദ്യകൾ ഇതാ

അവരുടെ ഹോബികൾ, പാഷനുകൾ എന്നിവയെക്കുറിച്ച് സംസാരിക്കാം. അവരുടെ ഇഷ്ടങ്ങൾ എന്ത് തന്നെയാണെങ്കിലും അതിൽ താല്പര്യം കാണിക്കുകയും പൂർണ പിന്തുണ നൽകുകയും ചെയ്യുക

അവർക്ക് സ്വതന്ത്രമായി സംസാരിക്കാൻ പറ്റുന്ന സാഹചര്യം സൃഷ്ടിക്കുക. അവരുടെ വികാരങ്ങളെയും ചിന്തകളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക

അവരെ ശ്രദ്ധിക്കുകയും അവർ പറയുന്നത് കേൾക്കുകയും ചെയ്യുക. അശ്രദ്ധമായ മറുപടികൾക്ക് പകരം പൂർണമായി സംഭാഷണത്തിന്റെ ഭാഗമാവുക

അവർക്ക് സ്വാതന്ത്ര്യം നൽകുക. തീരുമാനങ്ങൾ എടുക്കാനും തെറ്റുകളിൽ നിന്ന് പഠിക്കാനും അവരെ അനുവദിക്കുക. ആവശ്യസമയങ്ങളിൽ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യാം

അവരുടെ ദൈനംദിന പ്രവർത്തികളെക്കുറിച്ച് ബോധവാന്മാരാവുക. അവരോടൊപ്പം ചെലവഴിക്കാനുള്ള ഉചിതമായ സമയം കണ്ടെത്താൻ ഇത് സഹായിക്കും. ഒപ്പം അവരുടെ ജീവിതത്തെക്കുറിച്ച് മനസിലാക്കാനും അവർ ഇങ്ങനെയുള്ള വ്യക്തിയാണെന്ന് തിരിച്ചറിയാനും സഹായകരമാവും

അവരുടെ സൗഹൃദങ്ങളെ സ്വീകരിക്കുക. കൗമാരക്കാരുടെ ജീവിതത്തില്‍ സുഹൃത്തുക്കളുടെ സ്ഥാനം വലുതാണ്. മാറിനിൽക്കാൻ വ്യക്തമായ കാരണങ്ങൾ ഇല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്തുക

സോഷ്യൽ മീഡിയകളും ഇന്റർനെറ്റും കൗമാരക്കാരുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇതിനെ ചെറുക്കുന്നതിന് പകരം അവരുടെ ഡിജിറ്റൽ ജീവിതശൈലി മനസിലാക്കാനും പൊരുത്തപ്പെടാനും ശ്രമിക്കുക. ആരോഗ്യകരമായ അതിരുകൾ വെച്ചുകൊണ്ട് തന്നെ