വെബ് ഡെസ്ക്
ഉപ്പ് വെള്ളം
പല്ല് വേദന ശമിക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് ഉപ്പ് വെള്ളം ഉപയോഗിച്ച് വായ കഴുകുക എന്നത്. പ്രകൃതി ദത്തമായ അണുനാശിനി ആയതിനാല്‍ ചെറുചൂടുള്ള ഉപ്പുവെള്ളം പല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ അവശിഷ്ടങ്ങളെ നശിപ്പിക്കാന്‍ സഹായിക്കും.
കോള്‍ഡ് കംപ്രസ്
വേദന അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ ഐസ് പോലുള്ള കോള്‍ഡ് കംപ്രസ് ഉപയോഗിക്കാം. അത് ആ ഭാഗത്തെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനും അതുവഴി വേദനയും വീക്കവും ഒഴിവാക്കുന്നതിനും സഹായിക്കും.
പെപ്പര്‍മിന്റ് ടീ ബാഗുകള്‍
ഉപയോഗിച്ച പെപ്പര്‍മിന്റ് ടീബാഗുകള്‍ ചെറു ചൂടില്‍ വേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നത് മോണകളിലെ വേദനയും വീക്കവും ശമിപ്പിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും
വെളുത്തുള്ളി
വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയന്‍ ഗുണങ്ങളുണ്ട്. ഇത് പല്ല് വേദനയ്ക്ക് കാരണമാകുന്ന ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു
ഗ്രാമ്പു
ഗ്രാമ്പു വേദനസംഹാരിയായി ഉപയോഗിക്കാം. വേദനയുള്ള പ്രദേശത്തെ പെട്ടന്ന് തന്നെ മരവിപ്പിക്കുന്നതിനാല്‍ ഇത് വളരെ ഫലപ്രദമാണ്.
പേര ഇലകള്‍
പേര ഇലകളുടെ ആന്റി ഇന്‍ഫ്‌ലമേറ്ററി സ്വഭാവം പല്ലുവേദന തല്‍ക്ഷണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല്ലുകള്‍ വൃത്തിയും ആരോഗ്യമുള്ളതും ആയി നിലനിര്‍ത്തുന്ന ആന്റി മൈക്രോബയല്‍ ഗുണങ്ങളും ഇതിനുണ്ട്. പേര ഇലകള്‍ ചവച്ചരയ്ക്കുകയോ തിളപ്പിച്ച് മൗത്ത് വാഷ് ആക്കിയോ ഉപയോഗിക്കാം
കാശിത്തുമ്പ
ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ പല്ല് വേദനയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന ശമിപ്പിക്കുകയും ചെയ്യും
വീറ്റ് ഗ്രാസ്
ഗോതമ്പ് ചെടിക്ക് ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണവും ഉണ്ട്. ബാക്ടീരിയയെ ചെറുക്കുന്ന ക്ലോറോഫില്‍ ഘടകവും ഇതിലടങ്ങിയിട്ടുണ്ട്. ഗോതമ്പ് ചെടി ചവയ്ക്കുകയോ അല്ലെങ്കില്‍ മൗത്ത് വാഷായി ഉപയോഗിക്കുകയോ ചെയ്യുന്നു