മാനസിക സമ്മർദം അലട്ടുന്നുവോ? ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം

വെബ് ഡെസ്ക്

ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്. രാവിലെ ഉണരമ്പോള്‍ തന്നെ മാനസികാരോഗ്യം മോശമാണെങ്കില്‍ ഒരു ദിവസത്തെ മുഴുവൻ ഊർജം നമുക്ക് നഷ്ടമാകുന്നു

ദിവസം തുടങ്ങുമ്പോള്‍ തന്നെ മാനസികാരോഗ്യം മെച്ചമുള്ളതാക്കാനുള്ള മാർഗങ്ങള്‍ പരിശോധിക്കാം

ആരോഗ്യകരമായ പ്രഭാതഭക്ഷണം

ശരീരത്തിനും തലച്ചോറിനും ആവശ്യമായ പോഷകങ്ങളും ഊർജവും നല്‍കുന്ന പോഷക സമൃദ്ധമായ പ്രഭാതഭക്ഷണങ്ങളിലൂടെ ദിവസം ആരംഭിക്കുന്നത് നല്ലതാണ്. മാനസിക ശ്രദ്ധയും ഏകാഗ്രതയും നിലനിർത്താൻ നല്ല പ്രഭാതഭക്ഷണങ്ങള്‍ സഹായിക്കുന്നു

ശ്വസന വ്യായാമം

മനസിനെ ശാന്തമാക്കാനും സമ്മർദം ചെറുക്കാനും ശ്വസന വ്യായാമം പരിശീലിക്കുക

കായികാഭ്യാസം

നടത്തം, യോഗ, വ്യായാമം മുതലായവ പതിവാക്കുന്നത് നല്ലതാണ്. വ്യായാമം ചെയ്യുമ്പോള്‍ എൻഡോർഫിനുകളും ന്യൂറോ ട്രാൻസിമിറ്ററുകളും പുറത്ത് വിടുന്നു. അത് മാനസികാവസ്ഥ വർധിപ്പിക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു

ഡയറിയെഴുത്ത്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പോസിറ്റീവായ കുറച്ച് കാര്യങ്ങള്‍ എഴുതാൻ ശ്രമിക്കുക. അതുപോലെ ദിവസം അവസാനിക്കുമ്പോഴും ഡയറിയെഴുതാൻ ശ്രമിക്കുക

ശരീരത്തിലെ ജലാശം നിലനിർത്തുക

ജലാംശം നിലനിർത്തുന്നത് വൈജ്ഞാനിക പ്രവർത്തനം, മാനസികാവസ്ഥ നിയന്ത്രിക്കല്‍ എന്നിവയെ സഹായിക്കുന്നു. അതുകൊണ്ട് എപ്പോഴും രാവിലെ നന്നായി വെള്ളം കുടിക്കാൻ ശ്രമിക്കുക