പരീക്ഷിക്കാം വ്യത്യസ്തമായ ഈ ഉപ്പുമാവ് രുചികള്‍

വെബ് ഡെസ്ക്

റവയില്‍ നിന്നും സൂജിയില്‍ നിന്നു ഉണ്ടാക്കുന്ന പരമ്പരാഗതമായ ദക്ഷിണേന്ത്യന്‍ വിഭവമാണ് ഉപ്പുമാവ്. വ്യത്യസ്തമായ ഈ ഉപ്പുമാവ് രുചികള്‍ പരീക്ഷിക്കാം

വെര്‍മിസെല്ലി ഉപ്പുമാവ്

വെര്‍മിസെല്ലിക്ക് ഒപ്പം പച്ചക്കറികള്‍ കടുക്, കറിവേപ്പില, കടല എന്നിവയില്‍ എണ്ണ ചേര്‍ത്ത് വേവിച്ചെടുക്കുന്നതാണ് ഈ വിഭവം.

റവ ഉപ്പുമാവ്

റവയ്‌ക്കൊപ്പം ഉള്ളി, കാപ്‌സിക്കം, കാരറ്റ് എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ വിഭവം ഏറെ രുചികരമാണ്.

ക്വിനോവ ഉപ്പുമാവ്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രഭാതഭക്ഷണങ്ങളില്‍ പ്രധാനം ആണ് ക്വിനോവ ഉപ്പുമാവ്

റാഗി ഉപ്പുമാവ്

റാഗി മാവും സൂജിയും ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവത്തിനും ആരാധകര്‍ ഏറെയാണ്.

ഓട്‌സ് ഉപ്പുമാവ്

നാരുകളാല്‍ സമ്പുഷ്ടമായ ഈ ഉപ്പുമാവ് ആരോഗ്യത്തിനും ഏറെ സഹായകമാണ്

ബ്രെഡ് ഉപ്പുമാവ്

ബ്രെഡ് കഷണങ്ങള്‍ കൂടാതെ നിലക്കടല പോലുള്ള ധാന്യങ്ങളും ഈ വിഭവത്തില്‍ ഉള്‍പ്പെടുത്താം

അരി ഉപ്പുമാവ്

ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുള്ള ഉപ്പുമാവിന്റെ ജനപ്രിയ പതിപ്പാണിത്

പുളി ഉപ്പുമാവ്

പുളിങ്കുരു ഉപ്പുമാവ് എന്നും അറിയപ്പെടുന്നതാണ് ഈ പ്രഭാതഭക്ഷണം.