ഈ പച്ചക്കറികളുടെ അമിതോപയോഗം ഒഴിവാക്കാം, യൂറിക് ആസിഡ് നിയന്ത്രിക്കാം

വെബ് ഡെസ്ക്

ശരീരത്തിലെ പ്യൂരിനുകളുടെ വിഘടനമാണ് യൂറിക് ആസിഡ് രൂപപ്പെടുന്നത്. ഉയര്‍ന്ന യൂറിക് ആസിഡിന്റെ അളവുള്ളവര്‍ പ്യൂരിന്‍ അടങ്ങിയ പച്ചക്കറികളുടെ അമിതോപയോഗം ഒഴിവാക്കണം, അവ ഏതെന്ന് അറിയാം

വെണ്ടക്ക

യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കുന്ന പ്രകൃതിദത്ത പദാര്‍ഥമായ ഓക്‌സലേറ്റുകള്‍ അടങ്ങിയിരിക്കുന്നതാണ് വെണ്ടക്ക

കൂണ്‍

കൂണിന്റെ ദിനംപ്രതിയുള്ള ഉപയോഗം സന്ധികള്‍ക്കു ചുറ്റുമുള്ള യൂറിക് ആസിഡിന്റെ വര്‍ധനവിന് കാരണമാകും

ബ്രോക്കോളി

ബ്രോക്കോളിയുടെ അമിതോപയോഗവും പ്യൂരിന്‍ ഉള്ളടത്തിന്റെ വര്‍ധനവിന് കാരണമായേക്കും.

ചീര

ഉയര്‍ന്ന പ്യൂരിന്‍ അളവുള്ള ഇലയാണ് ചീര. ദിനംപ്രതി അമിതമായ ചീര കഴിക്കുന്നത് യൂറിക് ആസിഡ് വര്‍ധിക്കാന്‍ കാരണമാകും.

തക്കാളി

സന്ധിവാതം വര്‍ധിക്കാനും യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാനും തക്കാളിയുടെ അമിതോപയോഗം ഇടയാക്കും

ടൂണിപ്‌സ്

ഉയര്‍ന്ന ഓക്‌സലേറ്റ് അളവ് കാരണം, യൂറിക് ആസിഡ് വര്‍ധനയ്ക്ക് സാധ്യതയുള്ളതിനാൽ ടൂണിപ്‌സിന്റെ ദൈനംദിന ഉപയോഗം ഒഴിവാക്കണം

കോളിഫ്‌ളവര്‍

ഉയര്‍ന്ന അളവില്‍ പ്യൂരിന്‍ അളവുള്ള പച്ചക്കറിയാണ് കോളിഫ്‌ളവര്‍. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ കോളിഫ്‌ളവറിന്റെ അമിതോപയോഗം ഒഴിവാക്കണം

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ഓക്‌സലേറ്റുകളുടെ അളവ് വളരെ കൂടുതലാണ്. സന്ധിവാതത്തിന്റെ പ്രശ്‌നമുള്ളവര്‍ ബീറ്റ്‌റൂട്ടിന്റെ ദൈനംദിന ഉപയോഗം നിര്‍ത്തണം